1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2016

സ്വന്തം ലേഖകന്‍: തുര്‍ക്കിയിലെ ഇസ്രായേല്‍ എംബസിക്കു നേരെ ആക്രമണശ്രമം, ആക്രമിയെ പോലീസ് കീഴ്‌പ്പെടുത്തി. കത്തിയുമായി എത്തിയ ആക്രമിയെ പൊലീസ് നിമിഷങ്ങള്‍ക്കകം കീഴ്‌പ്പെടുത്തിയതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൊലീസിന്റെ വെടിയേറ്റ് ആക്രമിയുടെ കാലിന് പരിക്കുണ്ട്. സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. ഇയാള്‍ എംബസിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത് എന്തിനെന്ന് പരിശോധിച്ചു വരുകയാണ്.

അതേസമയം, രണ്ടുപേര്‍ എംബസിയിലേക്ക് കടക്കാന്‍ ശ്രമിച്ചതായും സുരക്ഷാ സൈനികരുടെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടതായും തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആറു വര്‍ഷത്തെ ഭിന്നതക്കുശേഷം ആഗസ്റ്റിലാണ് തുര്‍ക്കി, ഇസ്രായേല്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്.

ആക്രമികളില്‍ ഒരാള്‍ തുര്‍ക്കി പൗരനാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കത്തിയുമായി ഒരാള്‍ മുദ്രാവാക്യം മുഴക്കി എംബസിയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായതെന്ന് ഇസ്രയേല്‍ വക്താവ് പ്രതികരിച്ചു. ഭീകരാക്രമണമാണോ ഇവരുടെ ലക്ഷ്യമെന്ന് വ്യക്തമായിട്ടില്ല. എംബസിയിലെ ജീവനക്കാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

അഭയാര്‍ഥികളുടെ സംഘത്തില്‍ട്ടവരാണ് എംബസിയിലേക്ക് കടക്കാന്‍ ശ്രമിച്ചതന്നും സൂചനയുണ്ട്. സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ബ്രിട്ടനും ജര്‍മനിയും തുര്‍ക്കിയിലെ എംബസികള്‍ അടച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.