1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2019

സ്വന്തം ലേഖകന്‍: പ്രഭാസ് നായകനായ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘സാഹോ’യുടെ നാല് ദിവസത്തെ കളക്ഷന്‍ പുറത്തെത്തി. ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയ ആദ്യ നാല് ദിനങ്ങളിലെ ഗ്രോസ് കളക്ഷനാണ് നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സ് പുറത്തുവിട്ടിരിക്കുന്നത്.

റിലീസ് ദിനത്തില്‍ 130 കോടിയും രണ്ടാംദിനത്തില്‍ 75 കോടിയും നേടിയ ചിത്രം ആദ്യ നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആകെ നേടിയ ആഗോള ഗ്രോസ് 330 കോടിയാണെന്ന് നിര്‍മ്മാതാക്കള്‍. ബാഹുബലി 1, 2 ചിത്രങ്ങള്‍ നേടിയ അഭൂതപൂര്‍വ്വമായ വിജയത്തിന് പിന്നാലെ എത്തുന്ന പ്രഭാസ് ചിത്രമായതിനാല്‍ വന്‍ പ്രീറിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ‘സാഹോ’. എന്നാല്‍ ആദ്യ ഷോകള്‍ക്ക് ശേഷം സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് നേടാനായത്.

ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മുര്‍ളി ശര്‍മ, അരുണ്‍ വിജയ്, പ്രകാശ് ബേലവാടി, ഇവ്‌ലിന്‍ ളര്‍മ, സുപ്രീത്, ചങ്കി പാണ്ഡേ, മന്ദിര ബേദി, ടിനു ആനന്ദ് എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രചനയും സംവിധാനവും സുജീത്. മധിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറിള്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. പശ്ചാത്തലസംഗീതം ജിബ്രാന്‍.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.