1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2015

സ്വന്തം ലേഖകന്‍: പൊതുചെലവ്? വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് പാരീസില്‍ വമ്പിച്ച പ്രതിഷേധ റാലി നടന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഈഫല്‍ ടവര്‍ അടച്ചു. ട്രേഡ്? യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു റാലി. അടുത്തിടെ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധ റാലിയായിരുന്നു ഇത്.

പൊതു ചെലവ്? വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.അടുത്ത രണ്ട് വര്‍ഷത്തേക്ക് പൊതുചെലവ്? വെട്ടിക്കുറക്കുന്നതിലൂടെ ഒരു ശതമാനം സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം തന്നെ കൈവരിക്കുക എന്നതാണ്? പ്രസിഡന്റ് ഫ്രാന്‍സ്വെ ഹോളാണ്ടെ സര്‍ക്കാറിന്റെ നയം. ഇതിനായി ക!ഴിഞ്ഞ ഫെബ്രുവരിയില്‍ നാഷണല്‍ അസംബ്ലിയില്‍ പുതിയ ബില്‍ പാസാക്കുകയും ചെയ്?തു.

ഞായറാ!ഴ്ചകളില്‍ കൂടുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുക, തൊ!ഴിലാളികളുടെ എണ്ണം കുറക്കല്‍ നടപടികള്‍ വേഗത്തിലാക്കുക, ദീര്‍ഘദൂര ബസ്? സര്‍വീസുകള്‍ ആരംഭിക്കുക എന്നീ വ്യവസ്ഥകള്‍ അടങ്ങുന്ന ബില്ലാണ് പാസാക്കിയത്. ഫ്രഞ്ച് ധനകാര്യ മന്ത്രി ഇമ്മാനുവല്‍ മാക്രണ്‍ അവതരിപ്പിച്ച ബില്‍?, മാക്രണ്‍ ലോ എന്ന പേരിലാണ്? അറിയപ്പെടുന്നത്?.

വിവിധ ട്രേഡ്? യൂണിയനുകള്‍ക്കൊപ്പം ഫ്രാന്‍സിലെ ഏറ്റവും വലിയ യൂണിയനായ സിഎഫ്?ഡിററിയും സമരത്തില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.