1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2018

സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥി കടലില്‍ വീണു മരിച്ചു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ തുറമുഖനഗരമായ ആല്‍ബനിക്കു സമീപം ദി ഗ്യാപിലുണ്ടായ അപകടത്തിലാണ് അങ്കിത് എന്ന 20 കാരന്‍ ദാരുണമായി കൊല്ലപ്പെട്ടത്. പെര്‍ത്തില്‍ പഠിക്കുന്ന അങ്കിത് സുഹൃത്തുക്കള്‍ക്കൊപ്പം 40 മീറ്റര്‍ ഉയരമുള്ള ചെങ്കുത്തായ പാറക്കൂട്ടത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ താഴെ സമുദ്രത്തിലേക്കു വീഴുകയായിരുന്നുവെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അതിനുമുന്പ് പാറക്കൂട്ടത്തിനിടയിലൂടെ അങ്കിതും സംഘവും ഓടിച്ചാടി നടന്നിരുന്നു. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ സംവിധാനങ്ങളുപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഒരു മണിക്കൂറിനുശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. അപകടസാധ്യത ഏറെയുള്ള പ്രദേശമാണിതെന്ന് ഗ്രേറ്റ് സതേണ്‍ ഡിസ്ട്രിക് സൂപ്രണ്ട് ഡൊമിനിക് വുഡ് പറഞ്ഞു. അഞ്ച് യുവാക്കളാണ് സംഘത്തിലുണ്ടായിരുന്നത്.

എന്റെ തൊട്ടുപുറകിലുള്ള പാറക്കൂട്ടത്തില്‍ യുവാക്കള്‍ ഉണ്ടായിരുന്നവെന്നും മുന്‍കരുതലുകളെടുത്ത് അതിര്‍ത്തിക്കുള്ളിലൂടെ മാത്രം നടന്നാല്‍ ഇത്തരം ദുരന്തങ്ങളുണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുന്‍കരുതലുകള്‍ സ്ഥാപിക്കാനും കാഴ്ചകള്‍ കാണാനുള്ള തട്ട് നിര്‍മിക്കാനുമുള്‍പ്പെടെ ജോലികള്‍ക്കായി രണ്ടുവര്‍ഷം മുന്പ് കുറച്ചുനാള്‍ പ്രദേശം അടച്ചിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.