1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2016

സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ കുതിരകള്‍ക്ക് കഷ്ടകാലം, എണ്ണം വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നു. വന സസമ്പത്തിന്റെ നാശത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കുതിരകളുടെ എണ്ണം കുറക്കുന്നത്. ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടുമെന്ന ആരോപണത്തെ തുടര്‍ന്ന് ന്യൂ സൗത്ത് വെയ്ല്‍സ് സര്‍ക്കാറാണ് കുതിരകളുടെ എണ്ണം കുറക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ബ്രംബീസ് എന്ന ഇനം കുതിരകളുടെ എണ്ണം ഗണ്യമായി കുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കുതിരകളുടെ എണ്ണം വര്‍ധിക്കുന്നത് ആവാസ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുകയും നൈസര്‍ഗികമായ വന്യസമ്പത്തിന്റെ നാശത്തിനും കാരണമാകുകയും ചെയ്യുമെന്നാണ് എന്നാണ് സര്‍ക്കാര്‍ പക്ഷം. എന്നാല്‍ സര്‍ക്കാന്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

ബ്രംബീസ് ഇനം കുതിരകള്‍ ഓസ്‌ട്രേലിയയില്‍ 6,000 ത്തോളം എണ്ണമുണ്ടെന്നാണ് കണക്ക്. ഇത് 600 ആക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കുതിരകളെ വന്ധീകരിക്കുകയോ കൂട്ടമായി കൊല്ലുകയോ ആണ് ആദ്യ നടപടി. കുതിരകളെ സംരക്ഷിച്ച് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്നതിലൂടെ കുതിരകളുടെ എണ്ണം കുറയ്ക്കാനാകും എന്ന നിലപാടിലാണ് സര്‍ക്കാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.