1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2019

സ്വന്തം ലേഖകന്‍: ലോകകപ്പില്‍ മത്സരത്തിനിടെ ബാനറുകളുമായി വിമാനം പറക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇന്നു നടക്കുന്ന ഓസ്‌ട്രേലിയഇംഗ്ലണ്ട് മത്സരത്തിനിടെ ‘വേള്‍ഡ് മസ്റ്റ് സ്പീക്ക് അപ് ഫോര്‍ ബലൂചിസ്ഥാന്‍’ എന്നെഴുതിയ ബാനറുമായാണ് വിമാനം പറന്നത്. ആദ്യമായല്ല ബലൂചിസ്ഥാനുവേണ്ടി ലോകകപ്പില്‍ ആകാശത്ത് ബാനര്‍ പറക്കുന്നത്.

നേരത്തേ അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാന്‍ മത്സരത്തിനിടെ ഗ്രൗണ്ടിനു മുകളില്‍ ‘ജസ്റ്റിസ് ഫോര്‍ ബലൂചിസ്ഥാന്‍’ ബാനര്‍ ഉയര്‍ത്തി വിമാനം പറന്നതോടെ ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുടലെടുത്തിരുന്നു.

ഇന്ത്യശ്രീലങ്ക മത്സരത്തിനിടെ ‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍’ എന്ന ബാനറുമായി വിമാനം പറന്ന സംഭവത്തില്‍ ബി.സി.സി.ഐ ഐ.സി.സിക്കു പരാതി നല്‍കിയിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച ബി.സി.സി.ഐ, ഇക്കാര്യത്തിലുണ്ടായ അതൃപ്തിയും കത്തില്‍ വ്യക്തമാക്കിയിരുന്നു.

ശ്രീലങ്ക ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന വേളയിലായിരുന്നു ഗ്രൗണ്ടിനു മുകളില്‍ ഇത്തരമൊരു വിമാനം കണ്ടത്. ലോകകപ്പ് മത്സരം തുടങ്ങി മിനിറ്റുകള്‍ക്കുള്ളിലാണ് ഇത്തരമൊരു വിമാനം പ്രത്യക്ഷപ്പെട്ടത്. ആരാണ് വിമാനം പറത്തിയതെന്ന് വ്യക്തമല്ല.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല