1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2017

സ്വന്തം ലേഖകന്‍: സ്തനങ്ങളില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്ന ദൃശ്യങ്ങള്‍ സ്‌നാപ് ചാറ്റിലൂടെ പങ്കുവെച്ച് ഡോക്ടര്‍. സിഡ്‌നിയിലെ ബെല്ല വിസ്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ എഡ്ഡി ഡോനയാണ് സ്തനത്തില്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സ്‌നാപ് ചാറ്റിലൂടെ പങ്കുവെയ്ക്കുന്നത്. ഒപ്പറേഷന്‍ തിയേറ്ററില്‍ നിന്നുള്ള ലൈവ് ചിത്രങ്ങള്‍ നല്‍കുന്ന ഡോക്ടര്‍ കാണുന്നവര്‍ക്ക് മുന്നിയിപ്പും നല്കുന്നുണ്ട്.

സ്തനത്തിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കുക, ആമാശയത്തിന്റെ മടക്കുകള്‍ കുറയ്ക്കുക, മൂക്കില്‍ നടത്തുന്ന പ്ലാസ്റ്റിക് സര്‍ജറി, നിതംബത്തിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് പ്രധാനമായും എഡ്ഡി ചെയ്യുന്ന ശസ്ത്രക്രിയകള്‍. വിദ്യാസമ്പന്നരായ ആളുകളോടാണ് താന്‍ ശസ്ത്രക്രിയയുടെ വിവരങ്ങളും ദൃശ്യങ്ങളും പങ്കുവെയ്ക്കുന്നതെന്നാണ് എഡ്ഡി പറയുന്നത്. ഒരു കൂട്ടം ആളുകളെങ്കിലും പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് വ്യക്തമായി മനസിലാക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഡോക്ടര്‍ പറയുന്നു.

ശസ്ത്രക്രിയക്ക് മുന്‍പും ശേഷവുമുള്ള ചിത്രങ്ങളാണ് സ്‌നാപ് ചാറ്റില്‍ നല്‍കുന്നത്. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ എത്രത്തോളം മനോഹരമാകാം എന്ന് അവര്‍ ചിന്തിക്കുമെന്നും എഡ്ഡി വിലയിരുത്തുന്നു. സര്‍ജറി ഒരിക്കലും ഒരു ചെറിയ കാര്യമല്ല. അതിനെക്കുറിച്ച് തനിക്ക് ബോധ്യമുണ്ട്. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളുമായി പങ്കുവെയ്ക്കുമ്പോള്‍ അതിലെ അപകട സാധ്യത എത്രത്തോളമാണ് എന്നതിനെക്കുറിച്ച് ആളുകള്‍ക്ക് ബോധ്യമുണ്ടാകുമെന്നും എഡ്ഡി കൂട്ടിചേര്‍ത്തു.

അതേസമയം, പ്ലാസ്റ്റിക് സര്‍ജറിക്കായി തന്നെ സമീപിക്കുന്നവരുമായി പങ്കുവെച്ച ശേഷമേ ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവെയ്ക്കുകയുള്ളൂ എന്നും ഡോക്ടര്‍ പറയുന്നു. നാല്‍പത് ശതമാനത്തോളം ആളുകള്‍ ഇതിന് സന്തോഷത്തോടെ സമ്മതിക്കുന്നുണ്ട്. പതിനൊന്ന് വര്‍ഷമായി പ്ലാസ്റ്റിക് സര്‍ജറി രംഗത്ത് സജീവമായി എഡ്ഡിയുടെ അഭിപ്രായത്തില്‍ ശസ്ത്രക്രിയയുടെ ഗ്രാഫിക്‌സ് അടങ്ങിയ വീഡിയോകളും ചിത്രങ്ങളും നല്‍കുന്നതോടെ രോഗികളുമായുള്ള കൂടിയാലോചനകള്‍ എളുപ്പമാകുന്നതായാണ് അനുഭവം. എന്നാല്‍ ഡോക്ടറുടെ ഈ ‘തുറന്ന’ നയത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരും കുറവല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.