1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2016

ബാബു ജോസഫ്: നാം ആയിരിക്കുന്ന മേഖലകളില്‍ ക്രിസ്തു ശിഷ്യരായിത്തീര്‍ന്നുകൊണ്ട് യഥാര്‍ത്ഥ സുവിശേഷവാഹകരാകാന്‍ 13 വയസ്സുമുതലുള്ള കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി റവ.ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന അവധിക്കാല ധ്യാനം ‘ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിംങ് ‘ഈമാസം 25 മുതല്‍ 28 വരെ നടക്കുന്നു.

പ്രമുഖ ധ്യാനഗുരുവും സെഹിയോന്‍ ശൂശ്രൂഷകളില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക വഴി പുതുതലമുറയെ വിശ്വാസത്തിലേക്കു നയിക്കുവാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന റവ.ഫാ.ഷൈജു നടുവത്താനിയും സെഹിയോന്‍ യു കെ യുടെ തുടക്കം മുതല്‍ ഫാ.സോജി ഓലിക്കലിനോടൊപ്പം പ്രവര്‍ത്തിച്ചുകൊണ്ട് അനേകം കുട്ടികളെയും യുവജനങ്ങളെയും ദൈവവിശ്വാസത്തിലേക്കു കൈപിടിച്ചു നടത്തിയ, ഇപ്പോള്‍ അമേരിക്കയില്‍ സെഹിയോന്‍ ശുശ്രൂഷകളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സുവിശേഷ പ്രവര്‍ത്തക ഐനിഷ് ഫിലിപ്പും സെഹിയോന്‍ യു എസ് എ ടീമുമാണ് ആത്മീയതലത്തില്‍ നിന്നുകൊണ്ട് കുട്ടികളുടെ അഭിരുചിക്കൊത്തവണ്ണം കോര്‍ത്തിണക്കിയ നിരവധി ശുശ്രൂഷകള്‍ ഉള്‍ക്കൊള്ളുന്ന ഈ സവിശേഷ ട്രെയിനിംങ് ക്യാംപ് നയിക്കുന്നത്.

രജിസ്‌റ്റ്രേഷനും കൂടൂതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക;

തോമസ് 07877508926, ഗിറ്റി 07887492685, സോജി ബിജോ 07415513960.

അഡ്രസ്സ്,

Pioneer Cetnre,
Cleobury Mortimer
Shropshire
DY148JG.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.