1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2018

സ്വന്തം ലേഖകന്‍: ഇന്ത്യന് വ്യോമസേനയുടെ ചരിത്രത്തില്‍ യുദ്ധവിമാനം ഒറ്റയ്ക്കു പറത്തുന്ന ആദ്യ വനിതാ പൈലറ്റായി അവനി. യുദ്ധവിമാനം ഒറ്റയ്ക്കു പറത്തുന്ന ആദ്യ വനിതാ പൈലറ്റെന്ന ചരിത്രത്തിലേക്കാണ് മിഗ്21 ബിസോണ്‍ യുദ്ധവിമാനമാണ് പറത്തി അവനി ചതുര്വേദി കുതിച്ചു കയറിയത്.

ഇന്ത്യന്‍ വ്യോമസേനയുടെ ഗുജറാത്തിലെ ജാംനഗര്‍ ബേസില്‍നിന്നാണ് അവനി പറന്നുയര്‍ന്നത്. നേരത്തെ ഭാവന കാന്ത്, മോഹന സിംഗ് എന്നിവര്‍ക്കൊപ്പം അവനിയും സേനയിലെ ആദ്യ വനിതാ പോര്വിമാന പൈലറ്റുകളായി പാസിംഗ് ഔട്ട പരേഡ് പൂര്‍ത്തിയാക്കി ചരിത്രത്തിന്റെ ഭാഗമായിരുന്നു.

ഹൈദരാബാദ് എയര്‍ ഫോഴ്‌സ് അക്കാദമിയില് 150 മണിക്കൂറുകളോളം വിമാനം പറത്തി പരിശീലനത്തിന്റെ ആദ്യഘട്ടം വിജകരമായി പൂര്ത്തിയാക്കിയ ശേഷമാണ് ഇവര്‍ സേനയുടെ ഭഗമായത്. പിന്നീട് ആറുമാസം ബ്രിട്ടിഷ് നിര്മിതമായ നൂതന പോര്വിമാനം ഹോക്കില് പരിശീലനം നടത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.