1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2015

സ്വന്തം ലേഖകന്‍: 9 ദിവസം കൊണ്ട് 300 കോടി വാരി ബാഹുബലി സര്‍വകാല റെക്കോര്‍ഡിലേക്ക്. ദക്ഷിണേന്ത്യയില്‍ നിന്നും ആദ്യമായാണ് ഒരു ചിത്രം 300 കോടി ക്ലബിലെത്തുന്നത്. ഷങ്കര്‍ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം യന്തിരന്റെ 290 കോടിയുടെ കളക്ഷന്‍ റെക്കോഡാണ് ബാഹുബലി അതിവേഗത്തില്‍ മറികടന്നത്.

ലോകമെങ്ങുമുള്ള റിലീസിംഗ് കേന്ദ്രങ്ങളില്‍ നിന്നും ശനിയാഴ്ച്ച വരെയുള്ള ബാഹുബലിയുടെ കളക്ഷന്‍ 303 കോടി രൂപയാണ്. ബോളിവുഡ് ചിത്രങ്ങള്‍ക്കുപോലും വെല്ലുവിളി ഉയര്‍ത്തിയാണ് ബാഹുബലിയുടെ തേരോട്ടം. ബാഹുബലിയുടെ ഹിന്ദി പതിപ്പ് മാത്രം 50 കോടിയാണ് നേടിയത്. ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സിനാണ് ചിത്രത്തിലെ ഹിന്ദിയിലെ വിതരണാവകാശം.

250 കോടി ചിലവിട്ട് നിര്‍മ്മിച്ച ബാഹുബലി നിര്‍മ്മാണ ചിലവിന്റെ കാര്യത്തില്‍ തന്നെ ഇന്ത്യന്‍ സിനിമയില്‍ ചരിത്രം രചിച്ചിരുന്നു. തെലുങ്കിന് പുറമേ തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ആദ്യ ദിനം തന്നെ ചിത്രം 50 കോടി രൂപയാണ് വാരിയത്. ഒരു ഇന്ത്യന്‍ സിനിമ ആദ്യ ദിനം നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്. ആദ്യ ആഴ്ചയിലെ കളക്ഷനില്‍ പികെയേയും ഹാപ്പി ന്യൂ ഇയറിനേയും ബാഹുബലി മറികടന്നു. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ബാഹുബലിയുടെ അടുത്തഭാഗം 2016ലാണ് റിലീസ് ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.