1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് അക്കാദമിയുടെ ബാഫ്ത പുരസ്‌ക്കാരങ്ങള്‍ തൂത്തുവാരി ബില്‍ബോര്‍ഡ്‌സ്; വിന്‍സ്റ്റന്‍ ചര്‍ച്ചിലായി വേഷമിട്ട ഗാരി ഓള്‍ഡ്മന്‍ മികച്ച നടി; ബില്‌ബോര്‍ഡ്‌സിലെ ഫ്രാന്‍സിസ് മക്‌ഡോര്‍മന്റ് മികച്ച നടി. മികച്ച ചിത്രം, നടി ഉള്‍പ്പെടെ അഞ്ചു പുരസ്‌കാരങ്ങളാണ് ‘ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബിങ്, മിസൂറി’ സ്വന്തമാക്കിയത്.

മകളുടെ കൊലപാതകത്തെ തുടര്‍ന്നു നീതിക്കായി പോരാടുന്ന കരുത്തുറ്റ അമ്മയായി ഉജ്വല പ്രകടനം കാഴ്ചവച്ച ഫ്രാന്‍സെസ് മക്‌ഡോര്‍മന്‍ഡ് ഓസ്‌കര്‍ പുരസ്‌കാരത്തിലേക്ക് ഒരു പടി കൂടി അടുത്തു. ഡാര്‍ക്കസ്റ്റ് അവറില്‍ വിന്‍സ്റ്റന്‍ ചര്‍ച്ചിലായി വേഷമിട്ട ഗാരി ഓള്‍ഡ്മനാണു ബാഫ്റ്റയിലെ മികച്ച നടന്‍. ദ് ഷെയ്പ് ഓഫ് വാട്ടറിലൂടെ ഗില്യേര്‍മോ ദെല്‍ തോറൊ മികച്ച സംവിധായകനായി.

പ്രൊഡക്ഷന്‍ ഡിസൈന്‍, ഒറിജിനല്‍ മ്യൂസിക് ബാഫ്റ്റയും ഷെയ്പ് ഓഫ് വാട്ടറിനാണ്. ലൈംഗികാതിക്രമങ്ങള്‍ക്ക് എതിരെയുള്ള ‘ടൈസ് ഇസ് അപ്’ സമൂഹ മാധ്യമ പ്രസ്ഥാനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റെഡ് കാര്‍പറ്റ് ചടങ്ങില്‍ താരങ്ങള്‍ കറുപ്പു വസ്ത്രമണിഞ്ഞെത്തിയതും ബാഫ്റ്റയില്‍ ശ്രദ്ധേയമായി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.