1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2017

 

സ്വന്തം ലേഖകന്‍: കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിന്? രഹസ്യം ആദ്യമറിയാനുള്ള ഭാഗ്യം ലഭിക്കുക എലിസബത്ത് രാജ്ഞിക്കും നരേന്ദ്രമോദിക്കും. ബാഹുബലിയുടെ ആരാധകര്‍ ഉത്തരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചോദ്യമാണ് ഒന്നാം ഭാഗത്തിന്റെ അവസാനം കട്ടപ്പ എന്തിനാണ് ബാഹുഹലിയെ കൊന്നതെന്ന്. ഉത്തരവുമായി പുറത്തിറങ്ങാനിരിക്കുന്ന എസ് എസ് രാജമൗലിയുടെ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ആദ്യ പ്രദര്‍ശം പ്രീമിയര്‍ ഷോ ഏപ്രില്‍ 24 ന് യുകെയിലാണു നടക്കുക.

കാണികളായി എത്തുന്നത് എലിസബത്ത് രാജ്ഞിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഏപ്രില്‍ 28നാണ് ചിത്രം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്നത്.ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ഏഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ലണ്ടനില്‍ ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ബക്കിങ്ഹാം കൊട്ടാരത്തില്‍ രാജ്ഞി ഇന്ത്യയുകെ. സാംസ്‌കാരിക വാര്‍ഷാചരണത്തിന് തുടക്കം കുറിച്ചിരുന്നു.

സിനിമ എന്ന കലയ്ക്കപ്പുറം സംസ്‌കാരത്തിന്റെ ഭാഗമായി മാറിയ ദൃശ്യ വിരുന്നാണ് ബാഹുബലിയെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 27 ന് നടക്കുന്ന സാംസ്‌കാരിക ചടങ്ങില്‍ ബാഹുബലി രണ്ടാം ഭാഗം എലിസബത്ത് രാജ്ഞി കാണുമെന്നാണ് കൊട്ടാരത്തില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.