1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2017

 

സ്വന്തം ലേഖകന്‍: ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ വൈകാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകന്‍ രാജമൗലി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും പുറത്തിറങ്ങിയതോടെ പ്രതീക്ഷകള്‍ വാനോളം ഉയരുകയും ആരാധകരുടെ ക്ഷമ നശിച്ചു തുടങ്ങുകയും ചെയ്യുന്നതിനിടെയാണ് സംവിധായകന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. മാര്‍ച്ച് പകുതിയോടെ ട്രെയിലര്‍ പുറത്തിറങ്ങുമെന്നാണ് സംവിധായകന്‍ രാജമൗലി പറയുന്നത്.

‘ചില സാങ്കേതിക പ്രശ്‌നങ്ങളാലാണ് ട്രെയിലര്‍ വൈകുന്നത്. ട്രെയിലര്‍ അതിന്റെ എഡിറ്റിംങ്ങ് ടേബിളിലാണ്. ചില ഷോട്ടുകള്‍ കൂടി ചേര്‍ക്കാനുണ്ട്. അതെല്ലാം ചേര്‍ത്ത് സൗണ്ട് ട്രാക്കും മിക്‌സ് ചെയ്യാന്‍ രണ്ട് മൂന്ന് ദിവസങ്ങളെടുക്കും. ഇതിന് ശേഷമായിരിക്കും ട്രെയിലര്‍ പുറത്തിറങ്ങുക. ഏതാണ്ട് മാര്‍ച്ച് പകുതിയോടെ ട്രെയിലര്‍ എത്തും.’ ഒരഭിമുഖത്തില്‍ രാജമൗലി പറഞ്ഞു.

ബാഹുബലി ദി കണ്‍ക്‌ളൂഷന്റെ ട്രെയിലര്‍ പണിപ്പുരയിലാണെന്ന് ഡിഒപി സെന്തില്‍ കുമാര്‍ അറിയിച്ചു. അന്നപൂര്‍ണ സ്റ്റുഡിയോയില്‍ നിന്നുളള ചിത്രങ്ങളും സെന്തില്‍ കുമാര്‍ ട്വിറ്ററില്‍ പങ്ക് വെച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഏവരും ആകാംഷയോടെ കാത്തിരിക്കുകയാണ് ബാഹുബലിയുടെ രണ്ടാം വരവിനായി. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന വലിയൊരു ചോദ്യം ഉയര്‍ത്തിയാണ് ബാഹുബലിയുടെ ആദ്യ ഭാഗം അവസാനിക്കുന്നത്.

പ്രതീക്ഷകള്‍ കൂട്ടി കൊണ്ട് ബാഹുബലി ദി കണ്‍ക്‌ളൂഷന്റെ പോസ്റ്ററുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. വാളേന്തി നില്‍ക്കുന്ന ബാഹുബലി(പ്രഭാസ്)യുടെയും കൈയ്യില്‍ ഗദയേന്തിയ ബല്ലാലദേവയുടെയും പോസ്റ്ററുകളാണ് ആദ്യം പുറത്തിറങ്ങിയത്. വില്ല് കുലച്ച് നില്‍ക്കുന്ന ബാഹുബലിയും ദേവസേന(അനുഷ്‌ക ഷെട്ടി)യുടെയും പോസ്റ്റര്‍ ബാഹുബലി ടീം പുറത്ത് വിട്ടിരുന്നു. ബാഹുബലിയുടെ മോഷന്‍ പോസ്റ്ററും പുറത്ത് വിട്ടിരുന്നു.

പ്രഭാസ്, റാണ ദംഗുബട്ടി, തമന്ന, അനുഷ്‌ക ഷെട്ടി, സത്യരാജ് എന്നിവരാണ് ബാഹുബലിയില്‍ പ്രധാന അഭിനേതാക്കള്‍.ഏപ്രില്‍ 28 ന് ബാഹുബലി ദി കണ്‍ക്‌ളൂഷന്‍ തിയറ്ററിലെത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.