1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2016

സ്വന്തം ലേഖകന്‍: വാഴപ്പഴം വംശനാശ ഭീഷണിയില്‍, പത്തു വര്‍ഷത്തിനകം ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് മുന്നറിയിപ്പ്. ലോകത്തേറ്റവും കൂടുതല്‍പേര്‍ കഴിക്കുന്നതും വാങ്ങുന്നതുമായ പഴമെന്ന പെരുമയുള്ള വാഴപ്പഴത്തിന് ഇനി അധികം ആയുസ്സില്ലെന്ന് മുന്നറിയിപ്പ് അമേരിക്കന്‍ സസ്യശാസ്ത്ര ഗവേഷകന്‍ ലോനിസ് സ്റ്റെര്‍ഗിപുലോസാണ്.

ഏറിയാല്‍ ഒരു ദശാബ്ദംകൊണ്ട് വാഴപ്പഴം ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമായേക്കാമെന്നാണ് പുതിയ മുന്നറിയിപ്പ്. ഫംഗസുകളില്‍ നിന്നുണ്ടാകുന്ന രോഗമാണ് ലോകത്താകെ വാഴയ്ക്ക് ഭീഷണിയാവുന്നത്. അടുത്ത അഞ്ചുപത്തുവര്‍ഷത്തിനകം തന്നെ വാഴപ്പഴത്തിന് കാര്യമായ ക്ഷാമം അനുഭവപ്പെട്ടേക്കാമെന്ന് സ്റ്റെര്‍ഗിപുലോസ് പറയുന്നു.

വാഴയുടെ പ്രതിരോധശക്തി നശിപ്പിക്കുകമാത്രമല്ല അതിന്റെ കോശങ്ങള്‍കൂടി നശിപ്പിക്കാന്‍ പോന്നതാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള പുതിയ ഫംഗസ് ബാധയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലോകത്ത് ഒരുവര്‍ഷം ഏകദേശം 14കോടി ടണ്‍ വാഴപ്പഴം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അതില്‍ 2.5കോടി ഇന്ത്യയിലാണ്. വാഴക്കൃഷിയില്‍ ലോകത്തെ ആദ്യപത്ത് രാജ്യങ്ങളിലാണ് ഇന്ത്യയുടെ സ്ഥാനം.

ജനിതകവ്യതിയാനങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ബ്രിട്ടീഷ് ജേര്‍ണലിനെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.