1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2015

ബങ്കോക്കിലെ വാണിജ്യകേന്ദ്രത്തിനടുത്തുണ്ടായ ബോംബ് സ്‌ഫോടനം നടത്തിയ പ്രതിയുടെ രേഖാ ചിത്രം പൊലിസ് പുറത്തുവിട്ടു. തിങ്കളാഴ്ച നടന്ന സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രദേശിക സമയം രാത്രി 7.10 ന് നടന്ന സ്‌ഫോടനം മോട്ടോര്‍സൈക്കിളില്‍ വെച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.

സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ദൃശ്യങ്ങളിലെ വ്യക്തിയുടെ രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. സംഭവത്തിനു പിന്നില്‍ തീവ്രവാദ ബന്ധമുള്ള സംഘങ്ങള്‍ ഉണ്ടായിരിക്കാമെന്നും പ്രാദേശിക സഹായമില്ലാതെ ഇങ്ങനെയൊരു ആക്രമണം നടത്താന്‍ കഴിയില്ലെന്നും പൊലിസ് ചീഫ് സോമ്യത് പൂംബന്മങ് പറഞ്ഞു.

പ്രതിയ്ക്ക് സുരക്ഷിതനായിരിക്കണമെന്നുണ്ടെങ്കില്‍ കീഴടങ്ങണമെന്ന് തായ് പ്രധാനമന്ത്രി പ്രത്യുത് ചാന്‍ ഒച്ച പറഞ്ഞു. കീഴടങ്ങിയാല്‍ നിയമപരമായി അയാളുടെ ജീവന് സുരക്ഷിതത്വം നല്‍കും. ഒളിച്ച് ജീവിക്കുന്നതിലും നല്ലത് അതാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ബോംബ് വയ്ക്കാന്‍ ഇയാളെ മറ്റാരോ നിയോഗിച്ചതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.