1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2016

സ്വന്തം ലേഖകന്‍: ഒരു അക്ഷരം മാറി, ബംഗ്ലാദേശ് ബാങ്ക് കൊള്ളയടിച്ച ഹാക്കര്‍മാര്‍ക്കു പറ്റിയ പറ്റിന്റെ വില 57,800 കോടി രൂപ. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹാക്കിംഗ് വഴി ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിന്റെ 6,500 കോടി രൂപയോളം അടിച്ചുമാറ്റിയ ഹാക്കര്‍മാര്‍ക്കാണ് അബദ്ധം പിണഞ്ഞത്. 57,800 കോടി രൂപ കൂടി തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് അക്ഷരപ്പിശക് പ്രശ്‌നമായത്. ഇതിനായി founadtion എന്ന വാക്കാണു നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഹാക്കര്‍മാര്‍ നല്‍കിയത് fanadtion എന്നായിപ്പോയി. ഇതോടെ ഹാക്കര്‍മാരുടെ ശ്രമം പാതിവഴിയില്‍ മുടങ്ങുകയായിരുന്നു.

20 ഹാക്കര്‍മാരാണു കൊള്ളയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണു കണ്ടെത്തല്‍. ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിനു യു.എസിലെ ഫെഡറല്‍ ബാങ്ക് റിസര്‍വിലുള്ള അക്കൗണ്ടില്‍ നിന്നാണു പണം തട്ടിയത്. ഫയര്‍വാള്‍ കടന്നു ബാങ്കിന്റെ അക്കൗണ്ടില്‍ പ്രവേശിച്ച ഹാക്കര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ 6,500 കോടി രൂപയാണു അടിച്ചുമാറ്റാന്‍ കഴിഞ്ഞത്. പണം ശ്രീലങ്ക, ഫിലിപ്പൈന്‍സ് എന്നിവയടക്കമുള്ള രാജ്യങ്ങളിലേക്കു മാറ്റാനും ഹാക്കര്‍മാര്‍ക്കായി. ഉത്തരവാദിത്തം ഏറ്റെടുത്ത് ബാങ്ക് ഗവര്‍ണര്‍ അതിയുര്‍ റഹ്മാനു രാജിവയ്ക്കുകയും ചെയ്തു.

തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പണം സ്വീകരിച്ച ഏതാനും പേര്‍ വലയിലായി. എങ്കിലും നഷ്ടപ്പെട്ട പണത്തില്‍ ഭൂരിപക്ഷവും തിരിച്ചുപിടിച്ചിട്ടുമില്ല. ഫയര്‍വാളിലെ തകരാറാണു പ്രശ്‌നമായതെന്നു ബംഗ്ലാദേശ് പോലീസ് ഫോറന്‍സിക് ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി മുഹമ്മദ് ഷാ അലാം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.