1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2018

സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായ ഷാജഹാന്‍ ബച്ചുവിനെ മതതീവ്രവാദികള്‍ വെടിവെച്ചു കൊന്നു. ബൈക്കില്‍ എത്തിയ സംഘം അരകിലോമീറ്റര്‍ ദൂരത്ത് നിന്നും ബച്ചുവിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.

വെടിയേറ്റ ഉടന്‍ തടിച്ചുകൂടിയ സമീപവാസികള്‍ ബച്ചുവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ബിഷക പ്രൊകഷോനി എന്ന പ്രസാധക സ്ഥാപനത്തിന്റെ ഉടമയും അമദേര്‍ ബിക്രംപുര്‍ ആഴ്ചപ്പതിപ്പിന്റെ ആക്ടിങ് എഡിറ്ററുമായ അദ്ദേഹം അറിയപ്പെടുന്ന ഇടതുചിന്തകനുമാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഭീകരവിരുദ്ധ വിഭാഗം അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സ്വതന്ത്ര നിലപാടുകളാല്‍ മതയാഥാസ്ഥിതികരുടെ കണ്ണിലെ കരടായ അദ്ദേഹത്തിന് വധഭീഷണിയുണ്ടായിരുന്നു.
സ്വതന്ത്രനിലപാടുള്ള എഴുത്തുകാരും പ്രസാധകരും ബംഗ്ലാദേശില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് നിത്യസംഭവമായി മാറുകയാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.