1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2015

ഫിനാന്‍സ് മേഖലയില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ശുഭ വാര്‍ത്ത. യുഎഇയിലെ ബാങ്കുകള്‍ അതി തീവ്രമായി റിക്രൂട്ട്‌മെന്റുകള്‍ നടത്താന്‍ ഒരുങ്ങുകയാണ്. സ്റ്റാന്‍ഡേഡ് ചാറ്റേര്‍ഡ്, അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, മഷ്‌റെക്, എമിറേറ്റ്‌സ് എംബിഡി തുടങ്ങിയ ബാങ്കുകളാണ് പുതിയ ജീവനക്കാരെ തേടുന്നത്.

ക്രെഡിറ്റ് അനലിസ്റ്റ്, സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍, ഇന്‍വെസ്റ്റ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, വെല്‍ത്ത് മാനേജര്‍, സീനിയര്‍ പ്രൊഡക്ട്‌സ് സെയില്‍സ് മാനേജര്‍ തുടങ്ങിയവാണ് ഒഴിവുള്ള പോസ്റ്റുകള്‍. യുഎഇ പൗരന്മാര്‍ക്ക് മാത്രമല്ല യുഎഇ പൗരത്വം ഇല്ലാത്തവര്‍ക്കും ഈ തൊഴിലുകള്‍ക്കായി അപേക്ഷിക്കാം.

യുഎഇയിലെ ബാങ്കിംഗ് ഫിനാന്‍സ് മേഖലകളില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 30 ശതാമനം അധികം തൊഴില്‍ അവസരങ്ങളുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ജോബ് വെബ്‌സൈറ്റായ മോണ്‍സ്റ്റര്‍ ഡോട്ട് കോം പറയുന്നത് ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നിലവില്‍ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് സെക്ടറില്‍ നിന്നാണെന്നാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.