1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2017

സ്വന്തം ലേഖകന്‍: സഞ്ചാരികളുടെ വാഹനങ്ങള്‍ പിന്തുടര്‍ന്ന് ആക്രമിച്ച് ബംഗളുരുവിലെ സിംഹങ്ങള്‍, വീഡിയോ വൈറലാകുന്നു. ബന്നാരുഗട്ട വന്യമൃഗ സങ്കേതത്തിലെത്തിയ സഞ്ചാരികളുടെ വാഹനമാണ് സിംഹങ്ങള്‍ ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിട്ടുണ്ട്. പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ വാഹനത്തെ രണ്ടു സിംഹങ്ങള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. കാറിനുള്ളില്‍ നിന്ന് സഞ്ചാരികളുടെ നിലവിളി കേള്‍ക്കുന്നുണ്ട്. ഒരു സിംഹം കാറിന്റെ പിന്നില്‍ ചവിട്ടിനിന്ന് ഗ്ലാസില്‍ കടിക്കുന്നതും അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. വന്യമൃഗങ്ങളെ അടുത്തു കാണാനായി ഡ്രൈവര്‍ വണ്ടി നിര്‍ത്തിയിട്ടതാണ് അപകടത്തിനു കാരണം. പിന്നിലുണ്ടായിരുന്ന ബസിലെ ഡ്രൈവര്‍ ദൃശ്യങ്ങള്‍ സ്വന്തം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. സഫാരിക്കുപയോഗിക്കുന്ന വാഹനങ്ങള്‍ മൃഗങ്ങളുടെ സമീപം നിര്‍ത്തരുതെന്ന കര്‍ശനമായ നിര്‍ദേശം ഉണ്ടായിട്ടും ഡ്രൈവര്‍ വിനോദ സഞ്ചാരികളുടെ പ്രീതി പിടിച്ചുപറ്റാനായി കാര്‍ നിര്‍ത്തിയതാണ് അപകടത്തിനു കാരണം. ഡ്രൈവറെ അധികൃതര്‍ ജോലിയില്‍ നിന്നും നീക്കം ചെയ്തു. ഒരു സിംഹം റോഡ് മുറിച്ചു കടക്കുന്നതിനിടെ അടുത്തു കാണാന്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയായിരുന്നു. ഇതിനിടെ പിന്നിലൂടെയെത്തിയ മറ്റൊരു സിംഹം വാഹനത്തില്‍ കടിക്കുകയും മുകളിലേയ്ക്ക് വലിഞ്ഞു കയറാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ പാര്‍ക്ക് അധികൃതരെപ്പോലും അത്ഭുതപ്പെടുത്തിയ കാര്യം എന്തെന്നാല്‍ രണ്ടാം തവണയാണ് ഇതേ വാഹനത്തെ സിംഹം പിന്തുടരുന്നത് എന്നതാണ്. മൃഗങ്ങളുടെയും മനുഷ്യരുടേയും സുരക്ഷയെ കരുതി ഇത്തരം ചെറിയ വാഹനങ്ങള്‍ പാര്‍ക്കിനുള്ളില്‍ കടക്കുന്നത് തടയണമെന്ന് അധികൃതര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വലിയ ബസ്സുകള്‍ മാത്രം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.