1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2015


യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ കെനിയാ സന്ദര്‍ശനം ചരിത്രസംഭവമാകും. യുഎസ് പ്രസിഡന്റായശേഷം അദ്ദേഹം ആദ്യമായിട്ടാണ് കെനിയ സന്ദര്‍ശിക്കുന്നത്. ഒബാമയുടെ പിതാവ് ജനിച്ചത് ഇവിടെയാണ്, ഇപ്പോഴും അദ്ദേഹത്തിന് ഇവിടെ ബന്ധുക്കളുണ്ട്.

ഒബാമയുടെ പിതാവ് ജനിച്ച ഗ്രാമത്തിലെ ആളുകള്‍ അവരുടെ മക്കള്‍ക്ക് ഒബാമയെന്ന് പേര് വിളിച്ചാണ് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി അമേരിക്കന്‍ പ്രസിഡന്റിനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് കെനിയന്‍ സര്‍ക്കാര്‍. ദരിദ്ര രാജ്യമായ കെനിയ ഒബാമയുടെ സന്ദര്‍ശനത്തിനായി പണം ചെലവാക്കുന്നതിനെ വിമര്‍ശാനക്തമായി സമീപിക്കുന്ന ആളുകളും ആ രാജ്യത്തുണ്ട്.

തീവ്രവാദത്തിനെതിരായ പ്രചാരണത്തിനും ആഫ്രിക്കയിലെ മനുഷ്യാവകാശങ്ങല്‍ക്കായി വാദിക്കുന്നതിനുമാണ് തന്റെ കെനിയ സന്ദര്‍ശനമെന്നാണ് ഒബാമ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.