1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2017

സ്വന്തം ലേഖകന്‍: ഭീകരാക്രമണത്തില്‍ വിറച്ച് ബാഴ്‌സലോണ നഗരം, മരണം 13 ആയി, 50 ഓളം പേര്‍ക്ക് ഗുരുതര പരുക്ക്, ആക്രമണത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്. സ്‌പെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ബാര്‍സിലോനയില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഓടിച്ചുകയറ്റുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തിരക്കേറിയ സിറ്റി സെന്ററിലെ ലാസ് റംബ്ലസില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് ആക്രമണം നടന്നത്. ആക്രമണത്തിനു ശേഷം വാഹനത്തില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസ് വെടിവച്ചു കൊന്നതായി റിപ്പോര്‍ട്ടുണ്ട്. സംഭവം നടന്ന സെന്‍ട്രല്‍ ബാര്‍സിലോനയിലെ ലാസ് റാംബ്ലാസ് ബാഴ്‌സലോണയിലെ ഏറ്റവും തിരക്കേറിയ തെരുവും പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണ്. ആക്രമത്തില്‍ പരിക്കേറ്റ ഇന്ത്യക്കാര്‍ ഉണ്ടെങ്കില്‍ വര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. 003 460 876 9335 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാള്‍ അറസ്റ്റിലായിട്ടുണ്ട്. ഭീകര സംഘടനയായ ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റു. വാഹനങ്ങള്‍ക്കു പ്രവേശമില്ലാത്ത ഈ മേഖലയില്‍ കാല്‍നടക്കാര്‍ക്കിടയിലേക്കു വാന്‍ ഓടിച്ചു കയറ്റുകയായിരുന്നു ഭീകരര്‍. ഭീകരരുടേതെന്നു കരുതുന്ന രണ്ടാമതൊരു വാന്‍ കൂടി പൊലീസ് നഗരപ്രാന്തത്തില്‍നിന്നു കണ്ടെത്തി. ആക്രമണത്തില്‍ ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റതായി ഇതുവരെ വിവരങ്ങള്‍ ഒന്നുമില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.