1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2019

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയ സിനിമ ഒരുങ്ങുന്നു; യശോദ ബെന്നായി വേഷമിടുന്നത് ഈ നടി? പ്രധാനമന്ത്രി മോദിയുടെ ജീവിത കഥ പറയുന്ന സിനിമ പി.എം. നരേന്ദ്ര മോദിയില്‍ യശോദ ബെന്നായി വേഷമിടുന്നത് പ്രശസ്ത ടി.വി സീരിയല്‍ താരം ബര്‍ക്ക ബിഷ്ടടാണെന്ന് റിപ്പോര്‍ട്ട്.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വിവേക് ഒബ്‌റോയ് ആണ് മോദിയായി വേഷമിടുന്നത്.ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ മുഴുവന്‍ വിശദാംശങ്ങള്‍ വൈകാതെ തന്നെ പുറത്ത് വിടുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

ബോമാന്‍ ഇറാനി, സെറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണന്‍ തുടങ്ങി ബോളിവുഡിലെ വലിയ നിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.മേരി കോമിന്റെ ജീവിത കഥ പറയുന്ന ചിത്രം സംവിധാനം ചെയ്ത ഒമുങ് കുമാറാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. മോദി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനുവരി ഏഴിന് പുറത്തുവിട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.