1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2017

സ്വന്തം ലേഖകന്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്ത് എന്‍.ഡി.ടി.വിയില്‍ നിന്ന് രാജിവെച്ചു. 21 വര്‍ഷത്തെ സംഭവ ബഹുലമായ മാധ്യമ പ്രവര്‍ത്തനത്തിനു ശേഷമാണ് ബര്‍ഖ എന്‍.ഡി.ടി.വിയോട് വിടപറയുന്നത്. ബര്‍ഖക്ക് സ്വന്തമായി ചാനല്‍ തുടങ്ങാന്‍ പദ്ധതിയുള്ളതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും വാഷിങ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റായാണ് തല്‍ക്കാലം പ്രവര്‍ത്തിക്കുക.

ചാനല്‍ വിടുന്ന കാര്യം ബര്‍ഖ തന്നെയാണ് ഞായറാഴ്ച ട്വീറ്റ് ചെയ്തത്. നേരത്തെ എന്‍.ഡി.ടി.വി ഗ്രൂപ് എഡിറ്റര്‍ സ്ഥാനം രാജിവെച്ച ബര്‍ഖ കണ്‍സള്‍ട്ടിങ് എഡിറ്ററായി തുടരുകയായിരുന്നു. 1995 ലാണ് ബര്‍ഖ ദത്ത് എന്‍ഡി ടിവിയില്‍ ചേര്‍ന്നത്. ചാനലിന്റെ മാനേജിംഗ് എഡിറ്റര്‍ പദവി ഉള്‍പ്പെടെ നിര്‍ണ്ണായക പദവികള്‍ അവര്‍ വഹിച്ചിട്ടുണ്ട്.

ചാനലിന്റെ കണ്‍സള്‍ട്ടിങ് എഡിറ്ററും വാര്‍ത്താ അവതാരകയുമായി പ്രവര്‍ത്തിച്ചു വരുമ്പോഴാണ് അപ്രതീക്ഷിത രാജി. ബര്‍ഖയുടെ രാജി എന്‍ഡി ടിവി സ്വീകരിച്ചു. കാശ്മീര്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്താണ് അവര്‍ ശ്രദ്ധിക്കപ്പെടുന്നത്. 1999ല്‍ കാര്‍ഗില്‍ യുദ്ധകാലത്ത് യുദ്ധമുഖത്തുനിന്നുള്ള ബര്‍ക്കയുടെ റിപ്പോര്‍ട്ടുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ബര്‍ഖയ്ക്ക് പദ്മശ്രീ ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഇടയ്ക്ക്, നീര റാഡിയ ടേപ്പുകളില്‍ ഇടംപിടിച്ചും ബര്‍ഖ ദത്ത് ഇടയ്ക്കു വാര്‍ത്തകളില്‍ നിറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.