1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2015


ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം കൊക്കെയ്ന്‍ വലിച്ച ബ്രിട്ടീഷ് എംപി വിവാദത്തില്‍. ‘ഹൗസ് ഒഫ് ലോര്‍ഡ്‌സി’ലെ മുതിര്‍ന്ന അംഗമായ ജോണ്‍ സെവെല്‍ പ്രഭു അര്‍ദ്ധനഗ്‌നനായി ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തു വന്നത്. ഇത് നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെ അദ്ദേഹം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവച്ചു.

എംപി തനിക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളുടെ അടിവസ്ത്രം അണിഞ്ഞ് നില്‍ക്കുന്നതും അവരുടെ മാറിടത്തിനിടയില്‍ കൊക്കെയ്ന്‍ പൊടി വിതറിയ ശേഷം അത് വലിക്കുന്നതുമായി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നത്. വിവാദ ചിത്രങ്ങള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ ഡെപ്യൂട്ടി സപീക്കര്‍ സ്ഥാനത്തിന് പുറമെ എംപി സ്ഥാനവും രാജിവെയ്ക്കാന്‍ അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദമേറി വരികയാണ്.

ദ സണ്‍ ദിനപത്രമാണ് സെവെലിന്റെ കാമകേളികള്‍ ഒളികാമറയില്‍ പകര്‍ത്തി പ്രസിദ്ധീകരിച്ചത്. ചിത്രങ്ങള്‍ പുറത്തായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്പീക്കര്‍ ഉത്തരവിട്ടു. എം.പിമാര്‍ക്കുള്ള പെരുമാറ്റച്ചട്ടവും അച്ചടക്കവും ലംഘിച്ചതായി തെളിയിക്കപ്പെട്ടാല്‍ സെവെല്‍ കൂടി ഉള്‍പ്പെട്ട പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കപ്പെടുന്ന ആദ്യ അംഗമായിരിക്കും അദ്ദേഹമെന്ന് ലോര്‍ഡ് സ്പീക്കര്‍ ബറോണസ് ഫ്രാന്‍സസ് ഡിസൂസ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ലേബര്‍ സര്‍ക്കാരില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ച സെവെല്‍ 1996 മുതല്‍ ഹൗസ് ഒഫ് ലോര്‍ഡില്‍ അംഗമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.