1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2015

പാക്കിസ്ഥാനിലെ മുത്തഹിദാ ഖ്വാമി മൂവ്‌മെന്റിന് ഇന്ത്യ ഫണ്ടു ചെയ്തുവെന്ന ബിബിസി വാര്‍ത്തയ്ക്ക് വിശ്വാസ്യത നഷ്ടപ്പെടുന്നു. ബ്രിട്ടണിലെ മെട്രോപൊളീറ്റന്‍ പൊലീസ് നടത്തിയ പ്രസ്താവനയാണ് ബിബിസി വാര്‍ത്തയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചത്.

എംക്യുഎം നേതാവിന്റേതെന്ന് പറഞ്ഞ് ബിബിസി പുറത്തുവിട്ട പൊലീസ് സ്റ്റേറ്റുമെന്റ് ഡോക്കുമെന്റുകളില്‍ എല്ലാം പൊലീസിന്റേത് അല്ലെന്ന മെറ്റ് പൊലീസിന്റെ പ്രതികരണമാണ് ഇപ്പോ ബിബിസിയെ കുടുക്കിയിരിക്കുന്നത്.

പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനയ്ക്ക് ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസി വിങ് കഴിഞ്ഞ പത്ത് വര്‍ഷമായി പണവും ആയുധ പരിശീലനവും നല്‍കുന്നുണ്ടെന്നായിരുന്നു ബിബിസി വാര്‍ത്ത. ഈ വാര്‍ത്ത ബ്രേക്കിംഗ് ന്യൂസായി വന്നതിന് പിന്നാലെ ഈ രേഖകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുകയും ബ്രിട്ടണിലും പാക്കിസ്ഥാനിലും ഇന്ത്യയിലും വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് ചില മാധ്യമ സ്ഥാപനങ്ങള്‍ മെറ്റ് പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ഇതില്‍ എല്ലാ രേഖകളും മെറ്റ് പൊലീസിന്റേതല്ല എന്ന് പറഞ്ഞത്. ഇന്ത്യക്കെതിരെ വ്യാജവാര്‍ത്ത ചമച്ചു എന്നതിന്റെ പേരില്‍ ഇന്ത്യയില്‍ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.