1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2015

സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഗോവധ നിരോധനം മൂലം ഉപജീവന മാര്‍ഗം ഇല്ലാതായ ബീഫ് കച്ചവടക്കാരും കശാപ്പുകാരും വന്‍ പ്രതിസന്ധിലേക്ക് നീങ്ങുകയാണ്. ബദല്‍ സംവിധാനങ്ങള്‍ അന്വേഷിച്ചുള്ള പരക്കംപാച്ചിലിലാണ് ഈ രംഗത്ത് മേധാവിത്വമുള്ള മുസ്ലീം കച്ചവടക്കാര്‍. വിദേശ ജേഴ്‌സി പശുക്കളെ മാംസത്തിനായി കൊല്ലാനുള്ള അനുവാദം തേടാനുള്ള ഒരുക്കത്തിലാണ് ഇവര്‍.

വിദേശ പശുക്കള്‍ ഇന്ത്യന്‍ പശുക്കളോളം വിശുദ്ധര്‍ അല്ലാത്തതിനാല്‍ രാജ്യത്തെ ഹിന്ദു സംഘടനകള്‍ക്ക് വിദേശ പശുക്കളെ കൊല്ലുന്നത് പ്രശ്‌നമാകില്ല എന്ന വിശ്വാസത്തിലാണ് അവര്‍.

രാജ്യത്തെ ഗോവ ഒഴിച്ചുള്ള ബിജെപി ഭരിക്കുന്ന മിക്കവാറും എല്ലാ സംസ്ഥാനങ്ങളും ഗോവധം നിരോധിക്കുകയോ കര്‍ശന നിയമങ്ങളിലൂടെ നിയന്ത്രണത്തിലാക്കുകയോ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ വഴികള്‍ തേടുകയാണ് കച്ചവടക്കാരും കശാപ്പുകാരും.

ബീഫ് കയറ്റുമതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഇറക്കുമതിയില്‍ അഞ്ചാം സ്ഥാനത്തും. ബീഫ് വ്യാപാരത്തിന്റെ നല്ലൊരു പങ്കും നിയന്ത്രിക്കുന്നത് മുസ്ലീം സമുദായത്തില്‍ നിന്നുള്ള കച്ചവടക്കാരാണ്. നല്ലൊരു ശതമാനത്തിന്റേയും ഉപജീവന മാര്‍ഗം തന്നെ ഇല്ലാതാക്കുന്ന ഗോവധ, ബീഫ് നിരോധനത്തിനെതിരെ ഇവര്‍ ശക്തമായി പ്രതിഷേധിച്ചെങ്കിലും സര്‍ക്കാരുകള്‍ ചെവികൊണ്ടില്ല.

ഗോവധ നിരോധനം അംഗീകരിക്കുന്നുവെന്നും എന്നാല്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കായി സര്‍ക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിക്കണമെന്നും ആള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ അറിയിച്ചു. വിദേശ ജേഴ്‌സി പശുക്കളെ മാംസാവശ്യങ്ങള്‍ക്കായി കൊല്ലാന്‍ അനുവാദം നല്‍കണമെന്നാണ് കൗണ്‍സിലിന്റെ ആവശ്യം. അവ വിദേശ പശുക്കള്‍ ആയതിനാല്‍ മതവികാരം വ്രണപ്പെടുന്ന പ്രശ്‌നമില്ലെന്നും കൗണ്‍സില്‍ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.