1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2017

സ്വന്തം ലേഖകന്‍: വര്‍ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ ബ്രസീലില്‍ ബീഫ് ബിക്കിനി ധരിച്ച് മോഡലുകളുടെ പ്രതിഷേധം. മിസ് ബംബം സൗന്ദര്യ മത്സരത്തിനിടയിലാണ് അഞ്ചോളം സുന്ദരികള്‍ ബീഫ് ബിക്കിനികള്‍ ധരിച്ച് റാമ്പിലൂടെ നടന്നത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് ഇവര്‍ ഈ വ്യത്യസ്തമായ വേഷം ധരിച്ചത്.

ഹോളീവുഡില്‍ നിര്‍മാതാവ് ഹാര്‍വീ വെയ്ന്‍സ്റ്റീനില്‍ നിന്നും മറ്റും നേരിടേണ്ടി വന്ന ലൈംഗിക പീഡന കഥകളുമായി ഒരു നടി എങ്കിലും ദിനംപ്രതി സമൂഹമാധ്യമത്തിലൂടെ മുന്നോട്ട് വരുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെ ലോകമെമ്പാടും നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് ഇത്തരത്തില്‍ ഒരു വസ്ത്രം ധരിച്ചതെന്ന് അഞ്ച് പേരും മാധ്യമങ്ങളോട് വ്യക്തമാക്കി.

50 കിലോഗ്രാം ബീഫായിരുന്നു ഇവരുടെ വസ്ത്ര നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. സ്ത്രീകളെ വെറും മാംസ കഷണമായാണ് മോഡലിംഗ് രംഗത്തും സിനിമാ രംഗത്തും എല്ലാവരും കണക്കാക്കുന്നത്. പീഡിപ്പിക്കപ്പെട്ട എല്ലാ സ്ത്രീകള്‍ക്കും ഇതിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകായണ് ചെയ്തതെന്നും അവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.