1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2019

സ്വന്തം ലേഖകന്‍: നടി ബീന ആന്റണിയുടെ ചിത്രം ഉപയോഗിച്ച് ഓണ്‍ലൈനില്‍ തട്ടിപ്പ് നടത്തുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിരാത്പൂര്‍ സ്വദേശിനിയായ ആഭ കര്‍പാല്‍ എന്ന വീട്ടമ്മയായാണ് ബീന ആന്റണിയെ പരസ്യത്തില്‍ വിശേഷിപ്പിച്ചിരുന്നത്. വാര്‍ത്തകള്‍ തട്ടിപ്പിനെ കുറിച്ച് വന്നിട്ടും പരസ്യം തുടരുക തന്നെയാണ്. ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് മാത്രം.

വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി പ്രതിമാസം നാലര ലക്ഷത്തോളം രൂപ വരുമാനം ഉണ്ടാക്കുന്ന കോഴിക്കോട് സ്വദേശിനിയായ ആഭ കര്‍പാല്‍ എന്ന സ്ത്രീ എന്നാണ് ഇപ്പോഴത്തെ പരസ്യം. നേരത്തെയുണ്ടായിരുന്ന കിരാത്പൂര്‍ എന്ന് മാറ്റി കോഴിക്കോട് എന്നാക്കി.

സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ബീന ആന്റണി നേരത്തെ പറഞ്ഞിരുന്നു. അനുവാദം കൂടാതെ തന്റെ ചിത്രമുപയോഗിച്ചുള്ള ഈ ഗുരുതര തട്ടിപ്പിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും താനുമായി ഈ ഓണ്‍ലൈന്‍ സൈറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്നും ബീന പറഞ്ഞു.

തന്റെ പല സുഹൃതത്തുക്കളും തന്റെ ചിത്രം കണ്ട് വിളിച്ചിരുന്നു ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് അതിന്റെ ഗൗരവം മനസ്സിലായെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കാനാണ് തീരുമാനമെന്നും ബീന അന്ന് വ്യക്തമാക്കിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.