1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2015

സ്വന്തം ലേഖകന്‍: ഭീകരാക്രമണ ഭീഷണി, ബല്‍ജിയം കനത്ത സുരക്ഷാ വലയത്തില്‍, മെട്രോ സ്റ്റേഷനുകളില്‍ അടച്ചു. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ പാരിസ് മോഡല്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ബ്രസല്‍സിലെ മെട്രോ ട്രെയിന്‍ സ്‌റ്റേഷനുകള്‍ ഞായറാഴ്ച വരെ അടച്ചു. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും ഷോപ്പിങ് മാളുകള്‍, പൊതു സംഗീത പരിപാടികള്‍ തുടങ്ങിയ ഒഴിവാക്കാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആക്രമണം ഉണ്ടായേക്കുമെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മിച്ചല്‍ അറിയിച്ചു. തോക്കുകളും മറ്റ് സ്‌ഫോടകവസ്തുക്കളുമായി നിരവധി ആളുകള്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ ആക്രമണം നടത്താനിടയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

26 കാരനായ ബെല്‍ജിയം പൗരനെ ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്തതായി തുര്‍ക്കി വ്യക്തമാക്കി. പാരിസ് ഭീകരാക്രമണത്തിനു ശേഷം കടന്നുകളഞ്ഞെന്നു സംശയിക്കുന്ന സാലിഹ് അബ്ദുസലാം ബ്രസല്‍സില്‍ തിരിച്ചെത്തിയതായും സൂചനയുണ്ട്.

ബ്രസല്‍സില്‍ മാത്രമാണ് ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയതെങ്കിലും രാജ്യം മുഴുവന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രസല്‍സില്‍ വിവിധയിടങ്ങളില്‍ ആളുകളെ കര്‍ശന ദേഹപരിശോധന നടത്തിയാണ് യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.