1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2015

കണ്‍സര്‍വേറ്റീവ്‌സ് പൊതുതെരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ ബെനഫിറ്റ്‌സ് കട്ട് പ്രഖ്യാപിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഇയാന്‍ ഡന്‍കന്‍ സ്മിത്ത്. ബിബിസിയു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2017-18 കാലഘട്ടത്തില്‍ ആനുകൂല്യങ്ങള്‍ക്കായി ചെലവാക്കുന്നതില്‍നിന്ന് 12 ബില്യണ്‍ പൗണ്ട് വെട്ടിക്കുറയ്ക്കണമെന്നാണ് ടോറീസ് ലക്ഷ്യമിടുന്നതെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ബിബിസി ന്യൂസ് തന്നെയാണ് ചോര്‍ന്നു കിട്ടിയ രേഖകളുടെ അടിസ്ഥാനത്തില്‍ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി കൂടിയായ ഡന്‍കന്‍ സ്മിത്തിന് ഇതേക്കുറിച്ച് ഒന്നും അറിയില്ല.

അതേസമയം ആനൂകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇനി തെരഞ്ഞെടുപ്പിന് മുന്‍പ് നയപ്രഖ്യാപനം ഉണ്ടാകില്ലെന്ന് ലേബര്‍ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

നിങ്ങള്‍ വാര്‍ത്തയില്‍ പറഞ്ഞ ഒരു കാര്യം പോലും തന്റെ വകുപ്പ് ചാന്‍സിലറുമായി സംസാരിച്ചിട്ടില്ല. സര്‍ക്കാരാകുമ്പോള്‍ കണക്കുകള്‍ ശേഖരിക്കുകയും അതേക്കുറിച്ച് പഠനം നടത്തുകയും ഒക്കെ ചെയ്യും എന്ന് വെച്ച് അത് സര്‍ക്കാരിന്റെ നയപരിപാടിയായി ചിത്രീകരിക്കുന്നത് എങ്ങനെയാണെന്ന് ഡന്‍കന്‍ സ്മിത്ത് ചോദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.