1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2016

സ്വന്തം ലേഖകന്‍: കാവേരി നദീജല തര്‍ക്കം, ബംഗളുരു ശാന്തമാകുന്നു, പ്രക്ഷോഭം വ്യാപിപ്പിക്കാന്‍ ഒരുങ്ങി കന്നട സംഘടനകള്‍, മലയാളികള്‍ക്കായി പ്രത്യേക ബസുകളും തീവണ്ടികളും. കര്‍ണാടകയില്‍ ബംഗളൂരുവിലും കാവേരി മേഖലയിലും പ്രതിഷേധം തുടരുകയാണെങ്കിലും ആക്രമ സംഭവങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എങ്കിലും ബംഗളൂരു നഗരത്തിലെ ഏതാനും പ്രദേശങ്ങളില്‍ കര്‍ഫ്യു തുടരുകയാണ്.

അക്രമങ്ങളില്‍ രണ്ടു പേരാണു ഇതുവരെ കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ ഹെഗനഹള്ളിയില്‍ പോലീസ് വാന്‍ ആക്രമിച്ചവര്‍ക്കു നേരേ ദ്രുതകര്‍മസേന നടത്തിയ വെടിവയ്പില്‍ തിങ്കളാഴ്ച ഒരാള്‍ മരിച്ചിരുന്നു. പോലീസ് ലാത്തിച്ചാര്‍ജിനിടെ കെട്ടിടത്തിനു മുകളില്‍നിന്നു വീണു പരുക്കേറ്റ ഒരാള്‍ ഇന്നലെയും മരിച്ചു.

ഓണത്തിനു നാട്ടിലെത്താന്‍ ശ്രമിക്കുന്ന ആയിരക്കണക്കിനു മലയാളികള്‍ വലയുകയാണ്. മലയാളികള്‍ക്കായി പ്രത്യേകം ട്രെയിനുകളും കേരളാ ആര്‍ ടി സിയുടെ പ്രത്യേക ബസുകളും ഓടിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണു പ്രത്യേക ട്രെയിനുകള്‍.

ബംഗളൂരുവില്‍ കുടുങ്ങിയ മലയാളികളുമായി കേരള ആര്‍.ടി.സിയുടെ 32 ബസുകളാണ് ചൊവ്വാഴ്ച രാത്രി പൊലീസ് സംരക്ഷണത്തോടെ മാണ്ഡ്യ, മൈസൂരു വഴി കേരളത്തിലേക്ക് പുറപ്പെട്ടത്. പൊലീസ് സംരക്ഷണത്തിലാണ് ബസുകള്‍ യാത്രതിരിച്ചത്. ഓണാഘോഷവും മറ്റും പരിഗണിച്ചാണ് അധികൃതരുടെ നടപടി. തിങ്കളാഴ്ച രാത്രി നാലു പ്രത്യേക സര്‍വിസുകള്‍ കേരള ആര്‍.ടി.സി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ബുധനാഴ്ചയും പകല്‍ സര്‍വിസുകള്‍ ഉണ്ടാവില്‌ളെന്ന് അധികൃതര്‍ അറിയിച്ചു.

കാവേരി നദീജല തര്‍ക്കത്തില്‍ പ്രതിഷേധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച കര്‍ണാടകയില്‍ ട്രെയിന്‍ തടയും. വിവിധ കന്നഡ സംഘടനകളുടെ നേതൃത്വത്തിലാണ് ട്രെയിന്‍ തടയുന്നത്. ബുധനാഴ്ച ബംഗളുരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കുത്തിയിരുപ്പ് സമരം നടത്തും. വരുന്ന തിങ്കളാഴ്ച തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന അത്തിബലയില്‍ റോഡ് ഉപരോധിക്കാനും സംഘടനകള്‍ തീരുമാനിച്ചു.

കര്‍ണാടകത്തിന് അനുകൂല വിധി ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് സംയുക്ത സമരസമിതി വ്യക്തമാക്കി. 20 ന് സുപ്രീം കോടതി വിഷയം പരിഗണിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.