1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2019

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്.യു.വി എന്ന പദവി ഇനി ബെന്റ്‌ലി ബെന്റേഗയ്ക്ക്; പിന്തള്ളിയത് ലംബോര്‍ഗിനി ഉറൂസിനെ. ലംബോര്‍ഗിനി ഉറൂസിനെ പിന്തള്ളിയാണ് ബെന്റ്‌ലി ബെന്റേഗ സ്പീഡ്, ലോകത്തിലെ ഏറ്റവും വേഗമേറിയ ആഢംബര എസ്.യു.വിയായത്.

ജനീവ മോട്ടോര്‍ ഷോയിലായിരിക്കും ബെന്റേഗ സ്പീഡ് എസ്.യു.വി തന്റെ അരങ്ങേറ്റം കുറിക്കുക. എസ്.യു.വിയുടെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബെന്റ്‌ലി ബെന്റേഗ സ്പീഡിന്റെ വേഗത്തിന് കരുത്തു പകരുന്നത് 6.0 ലിറ്റര്‍ ശേഷിയുള്ള പരിഷ്‌ക്കരിച്ച ഇരട്ട ടര്‍ബോ ചാര്‍ജിങ് W12 പെട്രോള്‍ എഞ്ചിനാണ്. ഇത് 626 bhp കരുത്ത് സൃഷ്ടിക്കും.

ഈ കരുത്തില്‍ 3.9 സെക്കന്‍ഡുകള്‍ കൊണ്ട് 96 കിലോമീറ്റര്‍ വേഗം പിന്നിടും ബെന്റേഗ എസ്.യു.വി. മണിക്കൂറില്‍ 305 കിലോമീറ്ററാണ് ബെന്റേഗയുടെ പരമാവധി വേഗം. കറുത്ത നിറത്തിലുള്ള ബമ്പര്‍ ഗ്രില്ലുകള്‍, ഇരുണ്ട ഹെഡ് ലാമ്പുകള്‍, 22 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് പുതിയ ബെന്റേഗയ്ക്കുള്ളത്.

ഡയമണ്ട് ശൈലിയിലുള്ള സീറ്റുകള്‍, ഇലുമിനേറ്റഡ് സ്പീഡ് ട്രെഡ്‌പ്ലേറ്റ്, കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് എന്നിവയാണ് മറ്റ് ഇന്റീരിയര്‍ പുതുമകള്‍. ഈ വര്‍ഷം രണ്ടാം പാദം മുതലായിരിക്കും ബെന്റേഗ സ്പീഡ് വിപണിയിലെത്തുക. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള ബെന്റ്‌ലി ബെന്റേഗ എസ്.യു.വിയുടെ വില നാലു കോടി രൂപയാണെന്നിരിക്കേ സ്പീഡ് വകഭേദത്തിന് വില അതിലും കൂടുമെന്നാണ് പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.