1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2015

ടോം ജോസ് തടിയംപാട്

ബെര്‍ക്കിന്‍ ഹെഡിലെ 55 മലയാളി കുടുംബങ്ങള്‍ ഒന്നടങ്കം യോജിച്ചു നിന്നുകൊണ്ട് ആ സമൂഹത്തില്‍ അദൃകുര്‍ബാന സ്വികരണത്തിന് ഒരുങ്ങുന്ന 9 കുട്ടികളെ മുഴുവന്‍ ഒരുമിപിച്ചു കൊണ്ട് വന്‍പിച്ച ജന പങ്കാളിത്തത്തോടെ അദൃകുര്‍ബാന സ്വികരണം സങ്കടിപ്പിച്ചു. നീണ്ട അഞ്ചു മാസത്തെ ഒരുക്കത്തിന് ശേഷമാണു ഇത്തരം ഒരു വന്‍പിച്ച പരിപാടി സങ്കടിപ്പിച്ചത് .
രാവിലെ 10 മണിക്ക് 6 ഓളം വരുന്ന ഇംഗ്ലീഷ് ,മലയാളി അച്ഛന്‍ മാരുടെ നേതൃത്തത്തില്‍ ബെര്‍ക്കിന്‍ ഹെഡ് സെയിന്റ്ട ജോസഫ് പള്ളിയില്‍ നടന്ന ആഘോഷമായ കുര്‍ബാനയില്‍ വച്ചാണ് കുട്ടികള്‍ക്ക് ആദ്യ കുര്‍ബന നല്‍കിയത് കുര്‍ബാന മധൃ നടന്ന ഫാദര്‍ നിക്ക് കെന്‍ന്റെ പ്രസംഗത്തില്‍ യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ ദിവസം ഏതു എന്നാ ചോദിത്തിനു അദ്ദേഹം നല്‍കിയ മറുപടി ഞാന്‍ അദികുര്‍ബന സ്വികരിച്ച ദിവസം എന്നായിരുന്നു .

അതുകൊണ്ട് അത്രോതോളം വലിയ ഒരു ദിവസം ആണ് നിങളെ സംബധിച്ചിടത്തോളം എന്നു അദ്ദേഹം കുട്ടികളെ ഓര്‍മിപ്പിച്ചു .ആയതിനാല്‍ നിങള്‍ ഇന്നു സ്വികരിച്ച ക്രിസ്തു മാര്‍ഗത്തില്‍ ശക്തമായി പിന്തുടരണം എന്നു അദ്ദേഹം കുട്ടികളെ ഓര്‍മിപ്പിച്ചു സീറോ മലബാര്‍ സഭ ഷൂസ്ബറി ചപ്പ്‌ളിന്‍ ഫാദര്‍ ലോനപ്പന്‍ അരങ്ങശ്ശേരി മുഖൃകര്‍മികന്‍ ആയിരുന്നു .
കുര്‍ബാനയ്ക്ക് ശേഷം തൊട്ടടുത്ത സെയിന്റ് ജോസഫ് കാത്തോലിക് പ്രിമെറി സ്‌കൂളില്‍നടന്ന സ്‌നേഹ വിരുന്നില്‍ എല്ലാവരും പങ്കെടുത്തു അദൃകുര്‍ബന സ്വികരിച്ച കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് കേക്ക് മുറിച്ചു കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത് ക്‌നാനായ ചപിളിന്‍ ഫാദര്‍ സജി മലയില്‍ പുത്തേന്‍പുരയിലും സന്നിഹിതന്‍ ആയിരുന്നു .


കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സീറോ മലബാര്‍ സഭ പസ്റ്റെര്‍ ആയി പ്രവര്‍ത്തിക്കുന്ന ഫാദര്‍ ജോസ് കടത്തികുടിയുടെ സനിതൃം പ്രിതിക അനുഗ്രഹമായി അദ്ദേഹം കുട്ടികള്‍ക്ക് പ്രാര്‍ത്ഥന ചൊല്ലി കൊടുക്കുകയും അനുഗ്രഹിക്കുകയും ചെയ്തു .
കഴിഞ്ഞ 15 വര്‍ഷത്തെ അമേരിക്കയിലെ അദ്ദേഹത്തിന്റെ അമേരിക്കയിലെ സേവനം കൊണ്ട് അമേരിക്കയില്‍ രൂപതയും ,36 ഇടവകളും, സ്ഥാപിക്കാന്‍ കഴിഞ്ഞു എന്നു അദ്ദേഹം ഈ ലെഖകാനോട് പറഞ്ഞു അച്ഛന്‍ ബെര്‍ക്കിന്‍ ഹെഡില്‍ താമസിക്കുന്ന പെങ്ങളുടെ മക്കളെ സന്ദര്‍ശിക്കാന്‍ എത്തിചെര്‍ന്നതയിരുന്നു. 


പള്ളിയും ഹാളും എല്ലാം മനോഹരമായി അലങ്കരിച്ചിരുന്നു എല്ലാം മനോഹരമായി സങ്കടിപ്പിച്ച അവിടുത്തെ സങ്കടകരെ പ്രത്യകം അഭിന്ധിക്കുക തന്നെ വേണം

  

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.