1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2015

ബ്രിട്ടണില്‍ താമസിക്കാന്‍ അനുയോജ്യമായ ഏറ്റവും മികച്ച ഗ്രാമീണ സ്ഥലം റുട്‌ലാന്‍ഡ്. താമസക്കാരുടെ മികച്ച ആരോഗ്യം, തൊഴില്‍ സാഹചര്യങ്ങള്‍, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാണ് ഈസ്റ്റ് മിഡ്‌ലാന്‍ഡിലുള്ള റൂട്‌ലാന്‍ഡിനെ മികച്ച റൂറല്‍ പ്ലെയ്‌സായി തെരഞ്ഞെടുത്തത്. ഇതാദ്യമായിട്ടാണ് റൂട്‌ലാന്‍ഡിന് ഇങ്ങനെയൊരു പട്ടം കിട്ടുന്നത്.

ഹലീഫാക്‌സ് റൂറള്‍ ഏരിയാസ് ക്വാളിറ്റി ഓഫ് ലൈഫാണ് വര്‍ഷംതോറും മികച്ച ഗ്രാമീണ മേഖലകളെ കണ്ടെത്തുന്നതിനായി സര്‍വെ നടത്തുന്നത്.

റൂട്‌ലാന്‍ഡില്‍ താമസിക്കുന്ന 96 ശതമാനം ആളുകള്‍ക്കും മികച്ച ആരോഗ്യമാണെന്നും പ്രതിവാര വരുമാനം 656 പൗണ്ടാണെന്നും സര്‍വെ നടത്തിയ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കുറഞ്ഞ ക്രൈംനിരക്കുള്ള സ്ഥലംകൂടിയാണിത്. ഇവിടുത്തെ മഴലഭ്യത ദേശീയ ശരാശരിയെക്കാള്‍ കുറവാണ്. ഇവിടുത്തെ മുതിര്‍ന്നവര്‍ എല്ലാവരും തന്നെ സന്തോഷത്തോടെ താമസിക്കുന്നവരാണെന്നും സര്‍വെയില്‍ പറയുന്നു.

ബക്കിംഗ്ഹാംഷയറിലെ ചില്‍ടേണാണ് ജീവിക്കാന്‍ അനുയോജ്യമായ രണ്ടാമത്തെ സ്ഥലം. എസെക്‌സിലെ എട്ടില്‍സ്‌ഫോര്‍ഡിനാണ് മൂന്നാം സ്ഥാനം.

മികച്ച ജീവിതസാഹചര്യമുള്ള 50 സ്ഥലങ്ങളില്‍ ഏറെയും സൗത്ത് ഈസ്റ്റിലാണ്. ഇവിടെയുള്ള 14 സ്ഥലങ്ങളാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ കിഴക്കന്‍ പ്രദേശങ്ങളും ധാരാളമായി നല്ല സ്ഥലങ്ങളുണ്ട്. കിഴക്കുനിന്നുള്ള പത്തു സ്ഥലങ്ങളാണ് ആദ്യ 50ലുള്ളത്.

2015 ഹലിഫാക്‌സ് ക്വാളിറ്റി ഓഫ് ലൈന്‍ റാങ്കിംഗിലെ ആദ്യ പത്തെണ്ണം

1 റൂട്‌ലാന്‍ഡ്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്
2 ചില്‍ടേണ്‍, സൗത്ത് ഈസ്റ്റ്
3 ഉട്ടിള്‍സ്‌ഫോര്‍ഡ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്
4സൗത്ത് നോര്‍ത്താംപ്ടണ്‍ഷെയര്‍, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്
5 റഷ്‌ക്ലിഫ്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്
6 വവേര്‍ലി, സൗത്ത് ഈസ്റ്റ്
7 സൗത്ത് കേംബ്രിഡ്ജ്‌ഷെയര്‍, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്
8 മിഡ് സസെക്‌സ്, സൗത്ത് ഈസ്റ്റ്
9 ഹണ്ടിംഗ്‌ഡോണ്‍ഷെയര്‍, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്
10 സൗത്ത് ഓക്‌സ്‌ഫോര്‍ഡ്‌ഷെയര്‍, സൗത്ത് ഈസ്റ്റ്‌

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.