1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2015

ടൂറിസ്റ്റുകള്‍ക്ക് ഏറ്റവം നല്ല നഗരം ലണ്ടനാണെന്ന് സര്‍വെ. ട്രിപ് അഡൈ്വസര്‍ വെബ്‌സൈറ്റ് നടത്തിയ പഠനത്തിലാണ് ട്രാവല്‍ ഡെസ്റ്റിനേഷന്‍സായ മറ്റ് നഗരങ്ങളെ പിന്‍തള്ളി ലണ്ടന്‍ ഒന്നാമത് എത്തിയത്. ന്യൂയോര്‍ക്ക്, പാരിസ്, റോം, ദുബൈ തുടങ്ങിയ നഗരങ്ങളില്‍ സര്‍വെയില്‍ ഉണ്ടായിരുന്നെങ്കിലും യാത്രക്കാരുടെ ഇഷ്ടനഗരം ലണ്ടനാണ്.

ലണ്ടനിലുള്ള നിരവധി ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ട്രിപ്പ് അഡൈ്വസറിന്റെ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സില്‍ ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ യാത്രക്കാരുടെ റിവ്യു ക്രോഡീകരിച്ചാണ് സര്‍ട്ടിഫിക്ക്റ്റ് ഓഫ് എക്‌സലന്‍സ് നല്‍കുന്നത്.

നഗരങ്ങളും ട്രിപ്പ് അഡൈ്വസറിന്റെ എക്‌സലന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയ ഹോട്ടലുകളുടെ എണ്ണവുമാണ് താഴെ

ലണ്ടന്‍ 3210
റോം 2763
പാരീസ് 2760
ന്യൂയോര്‍ക്ക് സിറ്റഇ 2307
ബാര്‍സലോണ 1514
സാഓ പോളോ 1218
മിലാന്‍ 992
മാഡ്രിഡ് 987
ഫ്‌ളോറന്‍സ് 942
പ്രേഗ് 938

ലണ്ടനിലെ 454 അക്കൊമൊഡേഷന്‍ ഔട്ട്‌ലെറ്റ്‌സിന് എക്‌സലന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. 2198 ഭക്ഷണശാലകള്‍ക്കും 558 അട്രാക്ഷന്‍സിനും ഇത് ലഭിച്ചിട്ടുണ്ട്.

ടോപ്പ് ബ്രിട്ടീഷ് നഗരങ്ങള്‍

ലണ്ടന്‍ 3210
എഡിന്‍ബറോ 732
ഗ്ലാസ്‌ഗോ 457
ബ്ലാക്ക്പൂള്‍ 351
മാഞ്ചസ്റ്റര്‍ 323
ലിവര്‍പൂള്‍ 318
ബ്രിസ്റ്റോള്‍ 295
യോര്‍ക്ക് 291
ബെര്‍മിംഗ്ഹാം – 277
ബ്രൈറ്റണ്‍ 244

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.