1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2016

കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപെട്ട ബൈബിള്‍ ക്വിസ് 2016ന്റെ വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് വിഭാഗങ്ങളായാണ് ബൈബിള്‍ ക്വിസ് നടത്തപെട്ടത്.ആറാം ക്ലാസ്സ് വരെയുള്ള (ജൂനിയര്‍ ) വിഭാഗത്തില്‍ നേഹാ ജയിംസ് (താലാ) റോഹന്‍ റ്റിബി മാത്യു ( ബ്‌ളാഞ്ചര്‍സ്റ്റൌണ്‍) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ ഫിസ്ബറോയില്‍ നിന്നുള്ള സ്ലീവന്‍ ജോജി പോള്‍ , ജയ്‌സ് ജിക്‌സണ്‍ , റോസ്ഫിലോ ടോണി എന്നീ മൂന്നു പേര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.

ഏഴാം ക്‌ളാസ് മുതല്‍ വേദപാഠം പഠിക്കുന്ന കുട്ടികളുടെ സീനിയര്‍ വിഭാഗത്തില്‍ സെന്റ് ജോസഫ് മാസ് സെന്ററിലെ ജോസ് ലിന്‍ ജോയി ഒന്നാം സ്ഥാനവും ഇഞ്ചിക്കോറില്‍ നിന്നുള്ള ദിവ്യാ ബിനോയി ,ഫിസ്ബറോയില്‍ നിന്നുള്ള അര്‍പ്പിതാ ബെന്നി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.

മാതാപിതാക്കളടക്കം ബാക്കിയെല്ലാ പ്രായപരിധിയിലുള്ളവരും ഉള്‍പെടുന്ന ( സൂപ്പര്‍ സീനിയര്‍ ) വിഭാഗത്തില്‍ മെറിയോണ്‍ റോഡ് സെന്റ് ജോസഫ്‌സ് മാസ് സെന്ററിലെ മുന്‍ വര്‍ഷത്തെ ഒന്നാം സ്ഥാനക്കാരി മറിയമ്മ നീലേഷ് വീണ്ടും ഒന്നാമതെത്തി.ഫിസ്ബറോയില്‍ നിന്നുള്ള ജിസ്മി ജോസഫ് ബൂമോണ്ടിലെ റെന്നി പോള്‍ എന്നിവര്‍ രണ്ടാം സ്ഥാനവും ജൂലീ ജോര്‍ജ്(ഫിസ്ബറോ)മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ ആസ്പദമാക്കിയാണ് ക്വിസ് മത്സരം നടത്തപെട്ടത്. ക്വിസ് മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ. ആന്റെണി ചീരംവേലില്‍ എന്നിവര്‍ നന്ദി അറിയിച്ചു.

ക്വിസ് മത്സരത്തില്‍ വിജയികളായാവര്‍ക്കുള്ള സമ്മാനദാനം സെപ്റ്റംബര്‍ 18 ന് ബൂമോണ്ടിലെ ആര്‍ട്ടൈന്‍ ഹാളില്‍ നടത്തപ്പെടുന്ന സീറോമലബാര്‍ സഭയുടെ ബൈബിള്‍ കലോത്സവ വേദിയില്‍ വെച്ചു നടത്തപ്പെടുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.