1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2020

സ്വന്തം ലേഖകൻ: യു.എസ്​ തെരഞ്ഞെടുപ്പ്​ ഫലം പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഇനിയും അംഗീകരിക്കാൻ തയാറായില്ലെങ്കിൽ കോവിഡ്​ ബാധിച്ച്​ കൂടുതൽ പേർ മരിച്ചുവീഴുമെന്ന്​ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ. യു.എസ്​ കോൺഗ്രസിനോട്​ കോവിഡ്​ നിർമാർജനത്തിന്​ പുതിയ ദുരിതാശ്വാസ നിയമനിർമാണം സാധ്യമാക്കാനും സമ്പദ്​വ്യവസ്​ഥയെ രക്ഷപ്പെടുത്തിയെടുക്കാനും ബിസിനസുകാരോടും തൊഴിലാളി നേതാക്കളോടും ഒരുമിച്ച്​ പ്രവർത്തിക്കാൻ ആവശ്യപ്പെട്ടും സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

ട്രംപ്​ അധികാരം കൈമാറ്റം ചെയ്യാതിരിക്കുകയും കോവിഡ്​ മഹാമാരി പ്രതിരോധത്തിൽ സഹകരിക്കാതിരിക്കുകയും ചെയ്യുന്നത്​ കൂടുതൽ പേരെ മരണത്തിലേക്ക്​ നയിക്കും. രാജ്യം കടുത്ത ശൈത്യത്തിലേക്ക്​ നീങ്ങുകയാണ്​. കാര്യങ്ങൾ വളരെ എളുപ്പത്തിൽ ഇപ്പോൾ കൈകാര്യം ചെയ്​തില്ലെങ്കിൽ പിന്നീട്​ കൂടുതൽ പ്രയാസമാകും -ബൈഡൻ കൂട്ടിച്ചേർത്തു.

ട്രംപ്​ അധികാരം കൈമാറാൻ വീസമ്മതിക്കുന്നത്​ ത​െൻറ പ്രവർത്തനങ്ങളെ തടസപ്പെടുത്തുമെന്നും രാജ്യത്തിന്​ തന്നെ നാണക്കേടാണെന്നും ബൈഡൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജയിച്ചത്​ താനാണെന്ന്​ സ്വയം പ്രഖ്യാപിച്ച്​ ഡോണൾഡ്​ ട്രംപ്​ വീണ്ടും രംഗത്തെത്തി​യതോടെയായിരുന്നു ബൈഡ​െൻറ പ്രതികരണം.

കോവിഡ്​ മഹാമാരിയെ തുടർന്ന്​ ലക്ഷകണക്കിന്​ പേർക്ക്​ അമേരിക്കയിൽ ​െ​താഴിൽ നഷ്​ടപ്പെട്ടിരുന്നു. കൂടാതെ കോവിഡ്​ ബാധിച്ച്​ രണ്ടരലക്ഷത്തോളം പേർ മരണത്തിന്​ കീഴടങ്ങുകയും ചെയ്​തു. ഈ സാഹചര്യത്തിലാണ്​ ട്രംപിൽനിന്ന്​ ബൈഡനിലേക്കുള്ള അധികാര കൈമാറ്റം. ജനുവരി 20ന്​ ബൈഡൻ അമേരിക്കൻ പ്രസിഡൻറായി സ്​ഥാനമേൽക്കും.

യുഎസ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ വീണ്ടും വീസമ്മതിച്ച് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചെന്നവകാശപ്പെട്ട് ട്രംപ് വീണ്ടും ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് വാസ്തവ വിരുദ്ധമാണെന്നു ട്വിറ്റർ തന്നെ വ്യക്തമാക്കി. ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന തിരഞ്ഞെടുപ്പ് ഫലം വ്യത്യസ്തമാണെന്നായിരുന്നു ട്രംപിന്റെ അവകാശവാദത്തിനു താഴെ ട്വിറ്ററിന്റെ വിശദീകരണം. കൃത്രിമം കാട്ടിയാണ് അയാൾ (ബൈഡൻ) ജയിച്ചതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

ആകെ 538 അംഗങ്ങളുള്ളതിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കിയതിനു പിന്നാലെ ബൈഡൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതായി യു എസിലെ മുഖ്യധാരാ മാധ്യമങ്ങൾ കഴിഞ്ഞ ആഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തോൽവി അംഗീകരിക്കാൻ തയാറാവാത്ത ട്രംപ് ഇപ്പോഴും താൻ ജയിച്ചെന്ന അവകാശവാദം ആവർത്തിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.