1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2020

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലിറ്റി ചോക്ക രാഷ്ട്രീയം ബീഹാറില്‍ കത്തുന്നു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ മുഴുവനായും പൊളിച്ചിരിക്കുകയാണ് ഈ നീക്കം. നേരത്തെ ദില്ലിയിലെ ഹൂണര്‍ ഹാട്ടില്‍ എത്തിയ മോദി ബീഹാറിലെ സുപ്രധാന ഭക്ഷ്യവിഭവമായ ലിറ്റി ചൗക്ക കഴിച്ചിരുന്നു. ഇത് രാഷ്ട്രീയ നേട്ടമാക്കാനാണ് ബിജെപി ഒരുങ്ങുന്നത്. പ്രാദേശിക വാദത്തിലേക്ക് മാറാനാണ് ബിജെപി ഒരുങ്ങുന്നത്.

അതേസമയം പല തിരഞ്ഞെടുപ്പുകളിലായി ബിജെപി വിജയിപ്പിച്ച തന്ത്രമാണ് ബീഹാറില്‍ പ്രയോഗിക്കുന്നത്. പ്രതിപക്ഷം പല നീക്കങ്ങള്‍ സജീവമായി നടത്തുന്നതിനിടെയാണ് മോദിയുടെ ഈ തന്ത്രം. ഇതോടെ ബീഹാറില്‍ ബിജെപിയുടെ പ്രധാന പ്രചാരണായുധം പ്രധാനമന്ത്രി മോദിയായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

ലിറ്റി ചൗക്ക ബീഹാറിന്റെ വിഭവമായത് കൊണ്ട് തന്നെ വൈകാരികമായൊരു വിഷയം കൂടി ഇതിലുണ്ട്. മോദി ഇത് കണ്ടറിഞ്ഞ് തന്നെ ഹുണര്‍ ഹാട്ട് സന്ദര്‍ശിച്ചത്. മോദിയും ബീഹാറും തമ്മിലുള്ള അടുപ്പമാണ് പ്രചാരണത്തിനായി ഒരുക്കുന്നത്. ബിജെപി ദേശീയ വിഷയങ്ങള്‍ വിട്ട് പ്രാദേശിക വിഷയങ്ങളിലേക്ക് കേന്ദ്രീകരിക്കാനാണ് ഒരുങ്ങുന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പാണ് ഇതിനായി ആദ്യം തിരഞ്ഞെടുത്തത്. ദില്ലിയിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുള്ള നേട്ടമാണിത്.

ഗുജറാത്ത് മോഡലാണ് ബിജെപി ബീഹാറില്‍ കളിക്കുന്നത്. ഗുജറാത്തിന്റെ അഭിമാനം എന്ന തന്ത്രമായിരുന്നു മോദി 2002ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കാനായി ഉപയോഗിച്ചത്. 127 സീറ്റാണ് അന്ന് ബിജെപി നേടിയത്. ഗുജറാത്തികളുടെ നേതാവായി അന്ന് മോദി അറിയപ്പെടുകയും ചെയ്തു. 2014ല്‍ മോദി ഇന്ത്യയുടെ അഭിമാനം എന്ന ഫോര്‍മുലയാണ് തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. 2019ലും ഇത് ആവര്‍ത്തിച്ചു. മോദി തരംഗം ഈ തിരഞ്ഞെടുപ്പുകളിലെല്ലാം കണ്ടിരുന്നു. സമാന ഫോര്‍മുലയാണ് ബീഹാറില്‍ ഉപയോഗിക്കുന്നത്.

പ്രധാനമന്ത്രി ലിറ്റി ചൗക്ക കഴിച്ചത് യാദൃശ്ചികമാണെന്നും, പക്ഷേ ബീഹാറിലെ വിഭവങ്ങള്‍ ഓരോ ഇന്ത്യക്കാരന്റെയും ഭക്ഷണ രീതികളില്‍ എത്തിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് പ്രചാരണം. ഇതിലൂടെ ബീഹാര്‍ വിഭവങ്ങള്‍ ജനപ്രീതി നേടുകയും അതോടൊപ്പം നിരവധി പേര്‍ക്ക് തൊഴിലും ലഭിക്കുമെന്ന് ബിജെപി ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞു. അതേസമയം നേരത്തെ നിതീഷ് കുമാറും ഇതേ വാദം ഉന്നയിച്ചിരുന്നു. ബിജെപി പരമാവധി മോദിയുടെ ലിറ്റി ചൗക്കയെ തിരഞ്ഞെടുപ്പ് തന്ത്രത്തിന് ഉപയോഗിക്കാനാണ് ഒരുങ്ങുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.