1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2015

സ്വന്തം ലേഖകന്‍: ബീഹാര്‍ തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക്, പ്രചാരണം അവസാനിച്ചു. സംസ്ഥാനത്തെ 243 സീറ്റുകളില്‍ 49 സീറ്റുകളിലാണ് തെരെഞ്ഞെടുപ്പ് നടക്കുക. 586 സ്ഥാര്‍ഥികളാണുള്ളത്. 1.35 കോടി വോട്ടര്‍മാരുള്ള ഇവിടെ കടുത്തതും വാശിയേറിയ മത്സരവുമായിരിക്കുമെന്നാണ് സൂചന. ഇന്നലെയാണ് പ്രചാരണം അവസാനിച്ചത്.

അഞ്ചുഘട്ടങ്ങളിലായി ഈ മാസം 12, 16,28, അടുത്തമാസം ഒന്ന്, അഞ്ച് തിയ്യതികളിലാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. സമസ്തിപൂര്‍, ബഗുസരായ്, കഖാരിയ, കല്യാണ് പുര്‍, ഭാഗല്‍പൂര്‍, ബങ്ക, മുംഗേര്‍, ലഖിസരായ്, ഷേഖ് പുര, നവാഡ, ജമൂയി, ഉജിയാപുര്‍, മോര്‍വ, റോസേറ, ഹസാന്‍പുര്‍, ബച്ചവാര, ബിഭൂട്ടിപുര്‍ എന്നിവിടങ്ങളിലായാണ് നാളെ തെരെഞ്ഞടുപ്പ് നടക്കുന്നത്.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനദാദള്‍(യുണൈറ്റഡ്) പാര്‍ട്ടിയും ബി ജെ പി നയിക്കു്ന്ന എന്‍ഡിഎയും തമ്മിലാണ് മുഖ്യമത്സരം. ബി ജെ പിക്കൊപ്പം രാം വിലാസ് പാസ്വാന്റെ എല്‍ ജെ പി (ലോക് ജന്‍ശക്തി പാര്‍ട്ടി), ജിതിന്‍ മാഞ്ചി രൂപികരിച്ച ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച, ഉപേന്ദ്ര് കുശ്വാഹയുടെ ആര്‍, എല്‍ എസ് പി (രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി) എന്നീ പാര്‍ട്ടികളും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനദാദള്‍, കോണ്‍ഗ്രസ്സ് എന്നിവര്‍ ചേര്‍ന്ന വിശാല സഖ്യവുമാണ് മുഖ്യ പോരാട്ടം.

സിപി ഐ, സി പി എം, സി പി ഐഎംഎല്‍, ആര്‍ എസ് പി, എസ് യു സി ഐ, ഫോര്‍ബേര്‍ഡ് ബ്ലോക് എന്നിവരും മിക്ക സീറ്റിലും മത്സരിക്കുന്നുണ്ട്. മറ്റു പാര്‍ട്ടികളും വാശിയോടെ രംഗത്തുണ്ട്. സോഷ്യലിസ്റ്റ് സെക്കുലര്‍ മോര്‍ച്ച എന്ന പേരില്‍ സമാജ് വാദി നേതാവ് മുലായം സിങ്ങിന്റെ മുന്നാംമുന്നണിയും ബി എസ് പി, മജ്‌ലിസെ ഇത്തിഹാദുള്‍ മുസ്ലിമിന്‍, ഝാര്‍ഘട്ട് മുക്തിമോര്‍ച്ച എന്നിവരും മത്സര രംഗത്തുണ്ട്.

ആദ്യഘട്ട പ്രചാരണം ശനിയാഴ്ച വൈകിട്ടോടെ അവസാനിച്ചു.എന്‍ ഡിയുടെ ഒരുക്കങ്ങള്‍ക്ക് ബി ജെ പി അദ്ധ്യക്ഷ അമിത്ഷായാണ് നേത്യത്വം നല്‍കിയിത്. പ്രചാരണ രംഗത്ത് നരേന്ദ്ര മോദിയും സജീവമായിരുന്നു. ലോക്‌സഭാ തെരെഞ്ഞെടുപ്പിന് തുല്യമായ മോദി തരംഗം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍.നിതീഷ് കുമാറിന്റെ നേട്ടങ്ങളും ഇവിടെ ചര്‍ച്ചയായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.