1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2016

ജോസഫ് കനേഷ്യസ്: ഏറെ കാത്തിരിപ്പിന് ശേഷം യുകെ മലയാളികളുടെ സിനിമ ഒരു ബിലാത്തി പ്രണയം ലണ്ടനിലെ ബോളിയന്‍ തിയറ്ററില്‍ എത്തിയപ്പോള്‍ നിറഞ്ഞ ആവേശത്തോടെയാണ് യുകെ മലയാളികള്‍ സിനിമയെ വരവേറ്റത്. സൂപ്പര്‍ സ്റ്റാറുകളുടെ സിനിമക്ക് കിട്ടാത്തത്ര വരവേല്‍പ്പാണ് ലണ്ടനിലെ മലയാളികളുടെ സിനിമയ്ക്ക് ലഭിച്ചത്. 4 മണിയോട് കൂടി ഷോ ആരംഭിക്കുമ്പോള്‍ തിയറ്റര്‍ നിറഞ്ഞു കവിഞ്ഞിരുന്നു. പലര്‍ക്കും സിനിമ നിന്ന് കാണേണ്ടി വന്നു എന്ന് പറയുമ്പോള്‍ തന്നെ എത്രത്തോളം ആവേശത്തോടു കൂടിയാണ് യുകെ മലയാളികള്‍ ചിത്രത്തെ നെഞ്ചിലേറ്റിയതെന്നു വ്യക്തം.

ഹാഫ് ടൈം കഴിഞ്ഞപ്പോള്‍ തന്നെ ബിലാത്തിക്ക് അഭിനന്ദന പ്രവാഹം ആയിരുന്നു. യുകെ മലയാളികളുടെ ചരിത്രത്തില്‍ തന്നെ കലാ സാംസ്‌ക്കാരിക മേഖലകളിലെ നിറസാന്നിധ്യമായ ഒരു വലിയ വിഭാഗം പ്രേക്ഷകരാണ് സിനിമ കാണുവാന്‍ എത്തിയത് എന്നത് എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. യുകെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകരൊക്കെ പിന്തുണയുമായി തിയറ്ററില്‍ എത്തിയിരുന്നു.

ആദ്യമായാണ് യുകെ കലാ മേഖലയില്‍ പ്രേവര്‍ത്തിക്കുന്ന സാഹിത്യകാരന്മാരും എഴുത്തുകാരും മാദ്ധ്യമ പ്രവര്‍ത്തകരും ഒരുമിച്ചു ഒരു സിനിമയുടെ ഭാഗമായി ഒത്തു കൂടുന്നത് എന്ന പ്രത്യേകതയും കാണാന്‍ കഴിഞ്ഞു.സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രേവര്‍ത്തിച്ച കലാകാരന്മാരെ പ്രീമിയര്‍ ഷോക്ക് മുന്നോടിയായി യുക്കെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ രശ്മി പ്രെകാശ് രാജേഷ് മനോഹരമായ ഭാഷയില്‍ പരിചയപ്പെടുത്തി. തുടര്‍ന്ന് സിനിമയുടെ തുടക്കം മുതല്‍ ഹര്‍ഷാരവത്തോടു കൂടിയാണ് ഓരോ സീനുകളും പ്രേക്ഷകര്‍ കണ്ടത്.

യുക്കെയിലെ പ്രമുഖ വിതരണ കമ്പനിയായ പീ ജെ എന്റര്‍ ടൈന്മെന്റ്‌സ് ആണ് ചിത്രം യുക്കെയിലെ തിയറ്ററുകളില്‍ എത്തിക്കുന്നത് .ചിത്രത്തിന്റെ സംവിധായകനായ കനേഷ്യസ് അത്തിപ്പൊഴിയും നിര്‍മ്മാതാവായ ബിനു ജോര്‍ജും സിനിമക്ക് മുന്നോടിയായി ഒരു ബിലാത്തി പ്രണയത്തെ കുറിച്ച് സംസാരിച്ചു തുടര്‍ന്ന് ഗര്‍ഷോം മീഡിയയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം ഗര്‍ഷോം മീഡിയ ഡയറക്റ്റര്‍ ജോമോന്‍ കുന്നേല്‍ ഉദ്ഘാടനം ചെയ്തു. 2 മണിക്കൂര്‍ നീണ്ടു നിന്ന ചിത്രം ഏറെ ആവേശത്തോടു കൂടിയാണ് പ്രേക്ഷകര്‍ ഏറ്റു വാങ്ങിയത് .പ്രീമിയര്‍ ഷോക്ക് ശേഷം ലണ്ടനിലെ കലാ സാസ്‌കാരിക സംഘടനയായ കട്ടന്‍ കാപ്പിയും കവിതയുടെയും പ്രേവര്‍ത്തകര്‍ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തില്‍ യുക്കെയിലെ നിരവധി കലാ സാഹിത്യ രംഗത്തുള്ളവര്‍ പങ്കെടുത്തു.

യുകെ മലയാളികള്‍ക്കിടയില്‍ നിന്നും ഉണ്ടായ ആദ്യ സമ്പൂര്‍ണ മലയാള ചലച്ചിത്രം എന്ന നിലയില്‍ ചിത്രത്തിനെ കുറിച്ചുള്ള കാഴ്ചപ്പാട് മായി വിവിധ മേഖലയില്‍ ഉള്ളവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു .അതോടൊപ്പം ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രേവര്‍ത്തിച്ചവര്‍ അവരുടെ അനുഭവങ്ങള്‍ ചര്‍ച്ചയില്‍ സജീവമായി പങ്കു വെച്ചു.സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിക്കുന്ന 30 ഓളം സാഹിത്യ പ്രതിഭകള്‍ ആണ് ചര്‍ച്ചയില്‍ പങ്കെടുത്തത് നിറഞ്ഞ മനസ്സുമായാണ് ഈ കലാസ്വാദകര്‍ ഏറെ വൈകി ലണ്ടനില്‍ നീന്നും സ്വഗൃഹത്തിലേക്കു മടങ്ങിയത് .ഒരു ബിലാത്തി പ്രണയം പ്രേക്ഷകര്‍ ഏറ്റെടുക്കും എന്ന് ഉറപ്പായതോടെ യുക്കെയുടെ മറ്റു ഭാഗങ്ങളിലേക്ക് സിനിമ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇതിന്റെ അണിയറ ശില്‍പ്പികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.