1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2016

സ്വന്തം ലേഖകന്‍: ‘ഇന്ത്യയേയും ചൈനയേയും സൂക്ഷിക്കണം,’ ഹിലരിക്ക് ബില്‍ ക്ലിന്റന്‍ നല്‍കിയ രഹസ്യ ഉപദേശം പുറത്ത്. 2009 ഡിസംബറില്‍ കോപ്പന്‍ഹേഗനില്‍ നടന്ന ഉച്ചക്കോടിയില്‍ ദരിദ്ര രാജ്യങ്ങള്‍ ചൈനയ്ക്കും ഇന്ത്യയ്ക്കുമൊപ്പം ചേരുന്നത് തടയണമെന്നും ബില്‍ ക്ലിന്റന്‍ ഹിലാരിയോട് പറയുന്ന മെയിലുകള്‍ പുറത്തായി. ഉച്ചക്കോടിയില്‍ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ചര്‍ച്ച ധാരണയാകുന്നതിന്റെ തലേന്ന് സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരി ബില്ലിനോട് ഉപദേശം ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

പുതിയ ഊര്‍ജ രീതികളാണ് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതെന്ന് മറ്റ് രാജ്യങ്ങളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. ചൈന ശുദ്ധ ഊര്‍ജ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് അത് സ്വീകരിച്ചു കഴിഞ്ഞു. ഇന്ത്യ 2020 ആകുമ്പോള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം 25 ശതതമാനം കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും ബില്‍ ക്ലിന്റന്‍ പറയുന്നുണ്ട്.

കഴിഞ്ഞദിവസം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട ഹിലരിയുടെ ഇമെയില്‍ സന്ദേശങ്ങളുടെ കൂടെയാണു ബില്‍ ക്ലിന്റണ്‍ അയച്ച സന്ദേശമുള്ളത്. പന്ത്രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷം 193 രാജ്യങ്ങള്‍ പങ്കെടുത്ത കോപ്പന്‍ഹേഗന്‍ സമ്മേളനത്തില്‍ യോജിപ്പിനുള്ള വഴിതെളിയാതെ വന്നതോടെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും സ്റ്റേറ്റ് സെക്രട്ടറി ഹിലരിയും ഇടപെട്ടു ധാരണയുണ്ടാക്കുകയായിരുന്നു.

ഇതിനിടെയിലാണ് ഹിലരിക്ക് ‘ചൈനയ്ക്കും ഇന്ത്യയ്ക്കുമൊപ്പം ദരിദ്രരാജ്യങ്ങള്‍ അണിചേരുന്നതു തടയണം’ എന്ന ബില്‍ ക്ലിന്റന്റെ ഇമെയില്‍ സന്ദേശം ലഭിച്ചത്. സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്തു ഹിലരി സ്വീകരിച്ചതും അയച്ചതുമായ 273 പേജുകള്‍ വരുന്ന 75 ഇമെയില്‍ രേഖകളാണു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പരസ്യപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.