1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2018

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസം; ഗ്രീന്‍ കാര്‍ഡ് വിസകളുടെ എണ്ണം 45% വര്‍ധിപ്പിക്കാനുള്ള ബില്‍ യുഎസ് പ്രതിനിധിസഭയില്‍. മികവ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാ വര്‍ഷത്തില്‍ 45 ശതമാനം ഗ്രീന്‍കാര്‍ഡ് വിസ അധികം അനുവദിക്കാനുള്ള ബില്‍ യു.എസ് പ്രതിനിധിസഭയില്‍ അവതരിപ്പിച്ചു.

ബില്‍ പാസാകുകയാണെങ്കില്‍ സാങ്കേതിക മേഖലയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള ടെക്കികള്‍ക്ക് ഇത് കൂടുതല്‍ പ്രയോജനകരമാകും. ഗ്രീന്‍കാര്‍ഡ് അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള അനുമതിയാണ്. ഗ്രീന്‍കാര്‍ഡ് ലഭിച്ചവര്‍ക്ക് സ്ഥിരതാമസമാക്കി ജോലി ചെയ്യാനാവുമെങ്കിലും പൗരത്വമുണ്ടാകില്ല.

നേരത്തെ അമേരിക്കയുടെ ഭാവിസംരക്ഷണത്തിനുള്ള നിയമം എന്നപേരില്‍ ഒരു ബില്‍ കോണ്‍ഗ്രസില്‍ പാസാക്കി പ്രസിഡന്റ് ട്രംപ് ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് കുടിയേറുന്നവരുടെ എണ്ണം വര്‍ഷത്തില്‍ 10.5 ലക്ഷത്തില്‍ നിന്ന് 2,60,000 ആയി കുറഞ്ഞു. നിലവില്‍ വര്‍ഷത്തില്‍ ഏകദേശം 1,20,000 പേരാണ് ഗ്രീന്‍കാര്‍ഡ് വിസയില്‍ അമേരിക്കയിലേക്ക് കുടിയേറുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.