1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2019

സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്ക് പാന്‍സ്റ്റ് ധരിക്കാമെങ്കില്‍ പുരുഷന്മാര്‍ക്ക് ഗൗണും ധരിക്കാം; ഓസ്‌കര്‍ റെഡ് കാര്‍പ്പറ്റില്‍ താരമായി ബില്ലി പോര്‍ട്ടറുടെ നീളന്‍ പാവാട! ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും മുന്‍പുള്ള ഒരു മണിക്കൂര്‍ നേരം ക്യാമറക്കള്ളുകളുടെ ശ്രദ്ധ മുഴുവന്‍ ഓസ്‌കര്‍ റെഡ് കാര്‍പ്പറ്റിലായിരിക്കും. കാരണം നടന്മാരും നടിമാരും തങ്ങളുടെ ഏറ്റവും പുതിയ ഫാഷനിലുള്ള ഡിസൈനര്‍ വസ്ത്രങ്ങളിഞ്ഞ് ഓസ്‌കര്‍ പുരസ്‌കാരങ്ങിനായി എത്തുന്നത് അപ്പോഴാണ്.

ഇത്തവണത്തെ റെഡ് കാര്‍പ്പറ്റില്‍ താരമായത് ഗായകനും നടനുമായ ബില്ലി പോര്‍ട്ടറാണ്. പരമ്പരാഗതമായ ടക്‌സിഡോ സ്യൂട്ടിലാണ് പുരുഷന്മാര്‍ സാധാരണ റെഡ് കാര്‍പ്പറ്റില്‍ എത്താറുള്ളത്. ഇത്തവണ ബില്ലി ആ പതിവ് തെറ്റിച്ചു. അരയ്ക്ക് മുകളിലേക്ക് ടക്‌സ് വേഷവും താഴേക്ക് ഗൗണും ആയിരുന്നു ബില്ലി പോര്‍ട്ടറുടെ വേഷം.
കറുത്ത ടക്‌സ്ഗൗണ്‍ വേഷത്തില്‍ എത്തിയ ബില്ലി വളരെപ്പെട്ടന്ന് താരമായി. ഡിസൈനര്‍ ക്രിസ്റ്റ്യന്‍ സിരിയാനോ രൂപകല്‍പ്പന ചെയ്ത വേഷത്തിലാണ് ബില്ലി പോര്‍ട്ടര്‍ എത്തിയത്.

നിരവധി ആളുകള്‍ ബില്ലിയുടെ വേഷത്തെ ചോദ്യം ചെയ്തും പിന്തുണച്ചും രംഗത്ത് എത്തിയതോടെ സമൂഹ മാധ്യമങ്ങളിലും ബില്ലിയുടെ നീളന്‍ പാവാട ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. പുരുഷത്വം, സ്ത്രീത്വം തുടങ്ങിയവയെക്കുറിച്ച് ഒരു ചര്‍ച്ചയുണ്ടാക്കാനാണ് താന്‍ വേഷം തെരഞ്ഞെടുത്തത് എന്നാണ് ബില്ലി പറയുന്നത്. സ്ത്രീകള്‍ക്ക് പാന്റ്‌സ് ധരിച്ചുവരാം. ആരും ഒന്നും ചോദിക്കില്ല. എന്തുകൊണ്ടാണ് പുരുഷന് ഗൗണ്‍ ധരിക്കാന്‍ കഴിയാത്തതെന്നും ബില്ലി ചോദിക്കുന്നു. ലൈംഗിക ന്യൂനപക്ഷക്കാരനായും അവകാശ പ്രവര്‍ത്തകനുമായി സ്വയം വിശേഷിപ്പിക്കുന്ന ബില്ലി റെഡ് കാര്‍പ്പറ്റില്‍ ഇത്തവണ പങ്കാളിയായ ആദം സ്മിത്തിനൊപ്പമാണ് ക്യാമറകള്‍ക്ക് മുന്നിലെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.