1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2015

അല്‍ക്വയിദ നേതാവ് ഒസാമ ബിന്‍ ലാദന്‍, ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ മാതൃകയാക്കാന്‍ അനുയായികളോട് ആഹ്വാനം ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ ത്യജിച്ച് അഹിംസയുടെ പാതയില്‍ ബ്രിട്ടനെതിരെ പോരാടിയ ഗാന്ധിയുടെ പാത പിന്തുടര്‍ന്ന് അമേരിക്കയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനാണ് ലാദന്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്.

1993ല്‍ ലാദന്‍ നടത്തിയ ഒരു പ്രസംഗത്തിലാണ് ഇത്തരം ആഹ്വാനങ്ങള്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. 2001ല്‍ അഫ്ഗാനിലെ അമേരിക്കന്‍ അധിനിവേശകാലത്ത് പ്രദേശം ഉപേക്ഷിച്ച ലാദന്റെ സംഘത്തില്‍നിന്നാണ് പ്രസംഗഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓഡിയോ ടേപ്പുകള്‍ കണ്ടെത്തിയത്. ലാദനുമായി ബന്ധം പുലര്‍ത്തിയിരുന്ന നിരവധിപ്പേരിലൂടെ കൈമറിഞ്ഞുവന്ന ടേപ്പുകള്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്ര?ഫസര്‍ ഫഌഗ് മില്ലറിന് ലഭിക്കുകയും അദ്ദേഹമത് പുസ്തകമാക്കുകയുമായിരുന്നു.

അമേരിക്കയ്ക്ക് എതിരെ പോരാടാന്‍ അനുയായികള്‍ക്ക് ലാദന്‍ നിര്‍ദേശം നല്‍കുന്നതാണ് പ്രസംഗത്തിന്റെ ഉള്ളടക്കം. അമേരിക്കയെ മുട്ടുകുത്തിക്കുന്നതിന് വിശാല സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ശ്രമിച്ച ബ്രിട്ടന്റെ തകര്‍ച്ച മാതൃകയാക്കാന്‍ ലാദന്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.