1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2016

സ്വന്തം ലേഖകന്‍: യുകെയില്‍ നിന്നുള്ള പക്ഷിയിറച്ചിക്കും മുട്ടകള്‍ക്കും കുവൈത്തില്‍ നിരോധനം, നടപടി പക്ഷിപ്പനി ഭീഷണിയെ തുടര്‍ന്ന്. രാജ്യത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്ന പക്ഷി ഇറച്ചിക്കും മുട്ടകള്‍ക്കും കുവൈറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്.

വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. രാജ്യത്തിന്റെ മൃഗാരോഗ്യ സംരക്ഷണ നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി മാത്രമേ ഇറക്കുമതി അനുവദിക്കൂ എന്നും കുവൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തേയ്ക്ക് പക്ഷി മൃഗാദികളെ എത്തിക്കുന്ന ഏതെങ്കിലും ചരക്ക് കപ്പലില്‍ പകര്‍ച്ചവ്യാധികളോ മറ്റ് രോഗങ്ങളോ കണ്ടെത്തിയാല്‍ അവയുടെ ഇറക്കുമതി അനുമതി റദ്ദാക്കി തിരിച്ചയക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

സ്‌കോട്‌ലന്റിലെ ഫൈഫിലുള്ള ഒരു കോഴി വളര്‍ത്തു കേന്ദ്രത്തിലാണ് ആദ്യം പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ തീരെ തീവ്രത കുറഞ്ഞതും ദുര്‍ബലവുമായ വൈറസാണ് കണ്ടെത്തിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.