1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2016

സ്വന്തം ലേഖകന്‍: മാനുകളെ സ്വന്തം മക്കളോടൊപ്പം മുലയൂട്ടുന്ന രാജസ്ഥാനിലെ ബിഷ്‌ണോയി അമ്മമാര്‍. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതില്‍ പേരുകേട്ട രാജസ്ഥാനിലെ ബിഷ്‌ണോയി വിഭാഗത്തിലെ അമ്മമാരാണ് മാനുകളെപ്പോലും സ്വന്തം മക്കളെപ്പോലെ കണക്കാക്കി മുലയൂട്ടുന്നത്.

സ്വന്തം മക്കള്‍ക്കൊപ്പമാണ് ഇവര്‍ മാനുകള്‍ക്കും ഭക്ഷണവും കൊടുക്കുന്നത്.
ബിഷ്‌ണോയി അമ്മമാരുടെ മുലപ്പാല്‍ നുണയുന്ന മാന്‍ കുഞ്ഞുങ്ങള്‍ ഇവിടുത്തെ ഒരു പതിവു കാഴ്ചയാണ്. അമ്മയില്‍ നിന്ന് പാല്‍ കുടിക്കുന്ന അതേ ലാഘവത്തോടെയാണ് മാന്‍ കുഞ്ഞുങ്ങളും ബിഷ്‌ണോയി സ്ത്രീകളില്‍ നിന്ന് പാല്‍ കുടിക്കുന്നത്.

കുട്ടിക്കാലം മുതല്‍ക്കെ മൃഗങ്ങളുമായി ഇടപെടഴകി വളരുന്നതിനാല്‍ മാനുകളും മറ്റും സംസാരിക്കുന്ന ഭാഷ പോലും തങ്ങള്‍ക്ക് മനസിലാകുമെന്ന് ബിഷ്‌ണോയിയിലെ സ്ത്രീകള്‍ പറയുന്നു.സ്‌നേഹവും കരുതലും കൊണ്ടാണ് തങ്ങള്‍ ഈ മൃഗങ്ങളെ ഇത്രയേറെ ഇണക്കി എടുത്തതെന്നും ഇവിടുത്തെ സ്ത്രീകള്‍ പറയുന്നു.

രാജസ്ഥാനില്‍ മാത്രം 2000 ബിഷ്‌ണോയി കുടുംബങ്ങള്‍ ഉള്ളതായാണ് കണക്ക്. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ജംബേശ്വര്‍ ഭഗവാന്‍ നിര്‍ദേശിച്ച 20 ജീവിത നിയമങ്ങളാണ് ബിഷ്‌ണോയി ജനതയുടെ ജീവിതത്തിന് ആധാരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.