TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2012

സ്ത്രീയോടൊത്ത് ബീച്ചില്‍ കുളിച്ചുകൊണ്ടിരുന്ന ബിഷപ്പിന്റെ ചിത്രം പുറത്തായി. അര്‍ജന്റീനിയന്‍ ബിഷപ്പ് ഫെര്‍ണാന്റോ മരിയ ബാര്‍ഗല്ലോ (59)യുടെ ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്. ഒരു മെക്‌സിക്കന്‍ ബീച്ചില്‍ വച്ച് സുന്ദരിയായ സ്ത്രീയോടൊത്ത് കുളിക്കുകയും സ്ത്രീയെ ചുംബിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ചിത്രങ്ങള്‍ പുറത്തായപ്പോള്‍ തന്നെ അതിലുളളത് താനല്ലന്ന് ഫെര്‍ണാന്റോ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കൂടുതല്‍ ചിത്രങ്ങള്‍ പുറത്തായതോടെ കൂടെയുണ്ടായിരുന്നത് തന്റെ പഴയൊരു സുഹൃത്താണന്നുളള
വിശദീകരണമായി ഫെര്‍ണാന്റോ രംഗത്തെത്തി.

ബിഷപ്പിന്റെ പ്രവൃത്തി വത്തിക്കാനില്‍ രോഷമുണ്ടാക്കിയിട്ടുണ്ട്. സംഭവത്തെകുറിച്ച് വത്തിക്കാന്‍ വിശദമായി അന്വേഷിച്ച ശേഷം നടപടികളെടുക്കുമെന്ന് വത്തിക്കാന്‍ അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ മെര്‍ലോ മോറീനോയിലെ റോമന്‍ കത്തോലിക്ക സഭയുടെ ബിഷപ്പാണ് ഫെര്‍നാന്റോ. ബ്യൂണസ് അയേഴ്‌സ് അതിരൂപതയുടെ കീഴിലുളള ഫെര്‍നാന്റോയുടെ ബിഷപ്പ് സ്ഥാനം തെറിക്കുമെന്നാണ് കരുതുന്നത്. 2011ലാണ് ചിത്രങ്ങളെടുത്തതെന്ന് ഫെര്‍നാന്റോ വ്യക്തമാക്കി. ചിത്രത്തിലുളളത് തന്റെ പഴയൊരു സുഹൃത്താണ്. അത്തരത്തില്‍ ചിത്രത്തിന് വേണ്ടി പോസ് ചെയ്യുകമാത്രമാണ് ചെയ്തത്. ഇപ്പോള്‍ ചിത്രത്തിന്റെ മാന്യതയില്ലായ്മയും അനാവശ്യതയും തനിക്ക് മനസ്സിലാകുന്നുണ്ടെന്നും ഫെര്‍നാന്റോ പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ് മെക്‌സിക്കോയിലെ ഒരു ലക്ഷ്വറി ബീച്ചില്‍ വച്ചാണ് ഇരുവരുടേയും ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഒരു ബാല്യകാല സുഹൃത്തിനോട് ഒന്നിച്ച് സമയം ചെലവഴിച്ച ചിത്രങ്ങള്‍ പകര്‍ത്തി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ് ഫോട്ടോയെടുത്തവരെന്ന് ഫെര്‍നാന്റോ കുറ്റപ്പെടുത്തി. ആ സമയത്ത് അടുത്ത് മറ്റ് ആളുകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അവരുടെ ചിത്രങ്ങളൊന്നും ഫോട്ടോഗ്രാഫര്‍ പകര്‍ത്താഞ്ഞത് മനപൂര്‍വ്വം വിവാദങ്ങള്‍ സൃഷ്ടിക്കാനായിട്ടാണന്നും ഇപ്പോഴും ആ സ്ത്രീയുടെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി. എന്നാല്‍ മെക്‌സിക്കോയിലെ പസഫിക് തീരത്തുളള പ്യുവര്‍ട്ടോ വലാര്‍ട്ട എന്ന ആഡംബര റിസോര്‍ട്ടിലേക്കുളള വിനോദയാത്രക്ക് ആരാണ് ഫണ്ട് നല്‍കിയതെന്ന ചോദ്യത്തിന് ബിഷപ്പ് വ്യക്തമായ മറുപടി നല്‍കിയില്ല. ലാറ്റിനമേരിക്കയിലെ ദരിദ്രരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കാര്‍ടിയാസ് ലാറ്റിനോഅമേരിക്ക എന്ന സംഘടനയുടെ തലവന്‍ കൂടിയാണ് ഫെര്‍നാന്റോ ബാര്‍ഗല്ലോ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ഇറാഖില്‍ കുര്‍ദ് പ്രശ്‌നം വീണ്ടും ചൂടുപിടിക്കുന്നു, ആഴ്ചകള്‍ക്കു മുമ്പ് നടന്ന് കുര്‍ദ് ഹിതപരിശോധന ഭരണഘടന വിരുദ്ധമാണെന്ന് ഇറാഖ് സുപ്രീം കോടതി
ഇറാഖില്‍ കുര്‍ദ് പ്രശ്‌നം വീണ്ടും ചൂടുപിടിക്കുന്നു, ആഴ്ചകള്‍ക്കു മുമ്പ് നടന്ന് കുര്‍ദ് ഹിതപരിശോധന ഭരണഘടന വിരുദ്ധമാണെന്ന് ഇറാഖ് സുപ്രീം കോടതി
ഉത്തര കൊറിയയെ അമേരിക്ക ആഗോള ഭീകരത പ്രോത്സാഹിപ്പിക്കുന്ന ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചു
ഉത്തര കൊറിയയെ അമേരിക്ക ആഗോള ഭീകരത പ്രോത്സാഹിപ്പിക്കുന്ന ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചു
ഇന്ത്യന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി ചൈന രംഗത്ത്
ഇന്ത്യന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി ചൈന രംഗത്ത്
രാജ്യാന്തര നീതിന്യായ കോടതിയില്‍ ജഡ്ജിയായി ഇന്ത്യക്കാരന്‍, വിജയം ബ്രിട്ടീഷ് ജഡ്ജിയുടെ നാടകീയമായ പിന്മാറ്റത്തെ തുടര്‍ന്ന്, വിമര്‍ശനവുമായി ബ്രിട്ടീഷ് മാധ്യമങ്ങള്‍
രാജ്യാന്തര നീതിന്യായ കോടതിയില്‍ ജഡ്ജിയായി ഇന്ത്യക്കാരന്‍, വിജയം ബ്രിട്ടീഷ് ജഡ്ജിയുടെ നാടകീയമായ പിന്മാറ്റത്തെ തുടര്‍ന്ന്, വിമര്‍ശനവുമായി ബ്രിട്ടീഷ് മാധ്യമങ്ങള്‍
എഴുപതാം വിവാഹ വാര്‍ഷികത്തിന്റെ നിറവില്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും
എഴുപതാം വിവാഹ വാര്‍ഷികത്തിന്റെ നിറവില്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും
മ്യാന്‍മറിലെ രോഹിംഗ്യന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ചൈന ഇടപെടുന്നു
മ്യാന്‍മറിലെ രോഹിംഗ്യന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ചൈന ഇടപെടുന്നു
യുഎസിലെ സ്‌കൂളില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ ഹിജാബ് അധ്യാപകന്‍ അഴിച്ചുമാറ്റിയതായി പരാതി
യുഎസിലെ സ്‌കൂളില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ ഹിജാബ് അധ്യാപകന്‍ അഴിച്ചുമാറ്റിയതായി പരാതി
മിസൈല്‍ പരീക്ഷണങ്ങളിലാതെ രണ്ടു മാസമായി ഉത്തര കൊറിയ നിശബ്ദം, കിം ജോങ് ഉന്നിന്റെ ആരോഗ്യനില വഷളായതു മൂലമെന്ന് റിപ്പോര്‍ട്ട്
മിസൈല്‍ പരീക്ഷണങ്ങളിലാതെ രണ്ടു മാസമായി ഉത്തര കൊറിയ നിശബ്ദം, കിം ജോങ് ഉന്നിന്റെ ആരോഗ്യനില വഷളായതു മൂലമെന്ന് റിപ്പോര്‍ട്ട്
രാജിവെച്ച ലബനീസ് പ്രധാനമന്ത്രി ഹരീരി പാരീസില്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നിര്‍ണായക കൂടിക്കാഴ്ച
രാജിവെച്ച ലബനീസ് പ്രധാനമന്ത്രി ഹരീരി പാരീസില്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നിര്‍ണായക കൂടിക്കാഴ്ച
More Stories..