1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2018

സ്വന്തം ലേഖകന്‍: ‘എനിക്ക് സമൂഹത്തോട് വെറുപ്പാണ്,’ വേണുഗോപാലന്‍ നായരുടെ മൊഴി പുറത്ത്; ഹര്‍ത്താലിനെതിരെ രൂക്ഷമായി പ്രതികരിച്ച് ജനങ്ങള്‍. സെക്രട്ടേറിയറ്റിന് സമീപത്തെ ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മാഹൂതി ചെയ്ത വേണുഗോപാലന്‍ നായര്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്തുവന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് പുറത്തുവന്നിരിക്കുന്നത്. സമൂഹത്തോട് തനിക്ക് വെറുപ്പാണെന്നാണ് വേണുഗോപാലന്‍ നായര്‍ മൊഴി നല്‍കിയത്.

എന്തായിരുന്നു സംഭവം എന്ന ചോദ്യത്തിന് വേണുഗോപാലന്‍ നായര്‍ നല്‍കിയ മറുപടി ഇങ്ങനെ ‘എനിക്ക് സമൂഹത്തോട് വെറുപ്പാണ്. ജനങ്ങള്‍ ചെയ്തുകൂട്ടുന്നത് കാരണമാണിത്. ഞാന്‍ സ്വയം പെട്രോള്‍ ഒഴിച്ചു കത്തിച്ചു. എന്നെ ശല്യപ്പെടുത്തരുത്. എനിക്കിനി ഒന്നും പറയാനില്ല.’

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് വേണുഗോപാലന്‍ നായര്‍ ശരീരത്തില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഇയാളുടെ മരണം ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചാണ് എന്നാരോപിച്ച് ബിജെപി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

അതിനിടെ ഹര്‍ത്താലിനെതിരെ ജനരോഷം ശക്തമായി. തിരുവനന്തപുരത്തും കോഴിക്കോട്ടും കടയടപ്പിക്കാനെത്തിയ ഹര്‍ത്താലനുകൂലികള്‍ക്ക് പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വാങ്ങേണ്ടിവന്നു. പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ ഓടി. കടകളും തുറന്നു. മിക്കയിടത്തും ഹര്‍ത്താലനുകൂലികള്‍ക്ക് ജനങ്ങളില്‍നിന്ന് പ്രതിഷേധം നേരിടേണ്ടിവന്നു. സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാബാങ്കുകളും തുറന്നു. ഓഫീസുകളില്‍ സാധാരണ ഹര്‍ത്താല്‍ദിവസത്തേക്കാള്‍ കൂടുതല്‍പേര്‍ ജോലിക്കെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.