1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2017

സ്വന്തം ലേഖകന്‍: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ആടിയുലഞ്ഞ് ബിജെപി കേരള നേതൃത്വം. വിവാദം കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തില്‍ ബിജെപി കോര്‍ കമ്മറ്റി യോഗം റദ്ദാക്കി. ശനിയാഴ്ച ചേരാനിരുന്ന സംസ്ഥാന കമ്മിറ്റിയും മാറ്റി. കോഴ വിവാദം ദേശീയ തലത്തില്‍ വരെ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ച സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം എതെങ്കിലും കേന്ദ്ര ഏജന്‍സിയെ തന്നെ അന്വേഷണം ഏല്‍പ്പിക്കുമെന്നും സൂചനയുണ്ട്/

ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ അന്വേഷണം വേണമെന്ന് കുമ്മനവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴയെ കുറിച്ചുള്ള തെളിവുകള്‍ ഏത് ഏജന്‍സിക്കും കൈമാറാമെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗം എകെ നസീര്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ ചൊല്ലിയും വിവരങ്ങള്‍ പുറത്തായതിലും സംസ്ഥാന ഘടകത്തിലെ ചേരിപ്പോര് കടുത്തതായാണ് റിപ്പോര്‍ട്ട്.

മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലര്‍ വാങ്ങിയതായി വെളിപ്പെടുത്തുന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തായതോടെയാണ് പാര്‍ട്ടിയില്‍ കൊടുങ്കാറ്റടിച്ചത്. വാങ്ങിയ പണം ഡല്‍ഹിയിലേക്കു കുഴല്‍പ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. സംഭവം വിവാദമായതോടെ, ആരോപണ വിധേയനായ പാര്‍ട്ടി സഹകരണ സെല്‍ സംസ്ഥാന കണ്‍വീനര്‍ ആര്‍.എസ്. വിനോദിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ബിജെപി സംസ്ഥാന ഘടകത്തോട് വിശദീകരണം തേടുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.