1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2016

സ്വന്തം ലേഖകന്‍: ഒടുവില്‍ ബ്ലാക്ക് ഹോളുകളുടെ പിറുപിറുക്കല്‍ പിടിച്ചെടുത്തു, വര്‍ഷങ്ങള്‍ക്കു ശേഷം ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തിന് തെളിവ്. ലൂസിയാന അഡ്വാന്‍സ് ലിഗോ ഡിറ്റക്ടറില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് 130 കോടി വര്‍ഷം മുമ്പ് കൂട്ടിയിടിച്ച തമോഗര്‍ത്തങ്ങള്‍ പുറപ്പെടുവിച്ച ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ പിടിച്ചെടുത്തത്.

ഇത്തരം തരംഗങ്ങളെ റേഡിയോ തരംഗങ്ങളാക്കി മാറ്റിയാണു ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തിനു സ്ഥിരീകരണം നല്‍കിയത്. ഒരു നൂറ്റാണ്ട് മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ അവതരിപ്പിച്ച സിദ്ധാന്തമാണ് ഇതോടെ തെളിയിക്കെപ്പെട്ടത്.

പ്രപഞ്ച ഘടകങ്ങളുടെ അടിസ്ഥാന ബലമായ ഗുരുത്വാകര്‍ഷണം മഹാവിസ്‌ഫോടന സമയത്ത് പുറത്തു വന്നെന്നാണു നിഗമനം. ഒരു സമയത്ത് പ്രപഞ്ചത്തിലെ ഊര്‍ജകേന്ദ്രങ്ങളെല്ലാം ഒരേ സ്ഥലത്ത് കേന്ദ്രീകരിച്ചെന്ന വാദത്തിനും പുതിയ കണ്ടെത്തല്‍ ശക്തിപകരും.

ലൂസിയാനയിലെ ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററിയിലെ(ലിഗോ) രണ്ട് ഡിറ്റക്ടറുകളുടെ സഹായത്തോടെ നടത്തിയ ഗവേഷണത്തിലാണു തെളിവ് ലഭിച്ചത്. ഗുരുത്വാകര്‍ഷണ തരംഗങ്ങളെ റേഡിയോ തരംഗങ്ങളാക്കിയാണു മനുഷ്യനു നേരിട്ട് നിരീക്ഷണം നടത്താനാകുന്ന സംവിധാനം ഒരുക്കിയത്.

തമോഗര്‍ത്തങ്ങളുടെ സംഗീതം എന്ന് ഓമനപ്പേരില്‍ വിളിക്കുന്ന ഇവയെ മില്ലിസെക്കന്‍ഡുകളുടെ കൃത്യതയില്‍ കേള്‍ക്കാര്‍ കഴിഞ്ഞതായി ശാസ്ത്രഞ്ജര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.